UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മേല്‍ജാതിക്കാരന് നേരെ ഹോളി വര്‍ണം വിതറി: ദളിതനെ പോലീസ് തല്ലിക്കൊന്നു

മരിച്ച പ്രദീപ് ചൗധരിയുടെ വിധവയാണ് ആരോപണവുമായി രംഗത്തെത്തിയത്

ജാര്‍ഖണ്ഡിലെ കോദെര്‍മ ജില്ലയില്‍ ഹോളി ആഘോഷത്തിനിടയെ ഒരു മേല്‍ജാതിക്കാരന്റെ ദേഹത്ത് വര്‍ണങ്ങള്‍ വിതറിയതിന്റെ പേരില്‍ പോലീസ് 52കാരനായ ഒരു ദളിത് സമുദായക്കാരനെ മര്‍ദ്ദിച്ച് കൊന്നതായി പരാതി. മരിച്ച പ്രദീപ് ചൗധരിയുടെ വിധവയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഹോളിയുടെ അന്ന് പ്രാദേശിക ചൗക്കിദാര്‍ രാജേന്ദ്ര യാദവിന്റെ ദേഹത്ത് പ്രദീപ് ചൗധരിയും മറ്റ് ചില ഗ്രാമവാസികളും ചേര്‍ന്ന് ഹോളിയുടെ വര്‍ണങ്ങള്‍ പൂശിയതായി അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.

എന്നാല്‍ സംഘത്തെ ഒരു പാഠം പഠിപ്പിക്കുന്നതിന് പോലീസിനെ വിളിക്കാനാണ് യാദവ് തീരുമാനിച്ചത്. ബോധം കെടുന്നതുരെ പ്രദീപിനെ പോലീസ് മര്‍ദ്ദിച്ചതായി ആരോപണമുണ്ട്. പിന്നീട് അവര്‍ അദ്ദേഹത്തെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതായി വിധവ ജാഷ്വ ദേവി പറയുന്നു. താനും തന്റെ സഹോദരനും സാത്ബാര്‍വ പോലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും പ്രദീപിനെ കാണാന്‍ പോലീസ് അനുവദിച്ചില്ല. കൂടാതെ ഇരുവരെയും ജാതിപ്പേര് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു. പിറ്റേദിവസം രാവിലെ പ്രദീപിനെ പോലീസ് വീട്ടിലെത്തിക്കുകയായിരുന്നു.

അദ്ദേഹത്തിന്റ ശരീരം നിറയെ മുറിവുകളായിരുന്നുവെന്നും തുടര്‍ന്ന കോദര്‍മ സാദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ജാഷ്വ പറഞ്ഞു. എന്നാല്‍ ആരോഗ്യസ്ഥിതി മെച്ചപ്പെടാതിരുന്നതിനാല്‍ അവിടെ നിന്നും റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ച് പ്രദീപ് മരണപ്പെടുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍