UPDATES

ശ്രീരാമന്റെ സഹോദരി ആര്? പിറന്നാല്‍ ദിനത്തില്‍ ബജറ്റ് അവതരിപ്പിച്ച മന്ത്രി… ക്രിക്കറ്റ് അസോസിയേഷനില്‍ അംഗത്വം കിട്ടാനുള്ള ചോദ്യങ്ങളാണ്

അഴിമുഖം പ്രതിനിധി

ശ്രീരാമന്റെ ഏക സഹോദരിയുടെ പേരെന്താണ്? ഗ്രീക്ക് ദേവത അഥീനയുടേയും റോമന്‍ ദേവത മിനര്‍വയുയേടയും പ്രതിരൂപമായ ഇന്ത്യന്‍ ദേവതയാര്? തന്റെ ജന്മദിനത്തില്‍ രണ്ടു തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി ആര്? 

 

ഒരു ക്രിക്കറ്റ് അസോസിയേഷനില്‍ അംഗത്വം കിട്ടാനുള്ള ചോദ്യങ്ങളാണ് ഇവയെന്ന് കരുതുന്നുണ്ടോ? എങ്കില്‍ ശരിയാണ്. ഝാര്‍ഖണ്ഡ് സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനില്‍ അംഗത്വം നല്‍കുന്നതിന് നടത്തിയ പരീക്ഷയിലെ ചോദ്യങ്ങളിലെ സാമ്പിളുകളാണ് ഇവ. പരീക്ഷയില്‍ പങ്കെടുത്ത 941 പേരില്‍ ഭൂരിഭാഗം പേരും ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കിയില്ല. 45 മിനിറ്റ് കൊണ്ട് 40 ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതേണ്ടിയിരുന്നവയില്‍ 300 പേര്‍ക്ക് കിട്ടിയത് വട്ടപ്പൂജ്യം. 200 പേര്‍ മൂന്നു ചോദ്യങ്ങള്‍ക്ക് എങ്കിലും ഉത്തരം നല്‍കി. ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് 17.എന്നാല്‍ നെഗറ്റീവ് മാര്‍ക്കോ പാസ്മാര്‍ക്കോ ഉണ്ടായിരുന്നില്ല.

 

ലോധാ കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുതാര്യത ലക്ഷ്യമിട്ടാണ് പുതിയ രീതിയെന്നാണ് അസോസിയേഷന്‍ പ്രസിഡന്റ് അമിതാഭ് ചൗധരി പറഞ്ഞു. ഏതെങ്കിലും ഒരു സ്‌റ്റേറ്റ് ക്രിക്ക് അസോസിയേലഷന്‍ ആദ്യമായാണ് ഇത്തരമൊരു കാര്യം നടപ്പാക്കുന്നത്. ഇനി ആര്‍ക്കൊക്കെ അംഗത്വം നല്‍കാമെന്ന് മാനേജിംഗ് കമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കും- ചൗധരി പറഞ്ഞു.

 

പരീക്ഷയ്ക്കുള്ള ചോദ്യങ്ങളുടെ സ്വഭാവത്തെക്കുറിച്ച് അപേക്ഷകരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ചുള്ള 20 ചോദ്യങ്ങള്‍, ക്രിക്കറ്റ് അല്ലാത്ത മറ്റ് സ്‌പോര്‍ട്‌സ് ഇനങ്ങളെ കുറിച്ചുള്ള അഞ്ചു വീതം ചോദ്യങ്ങള്‍, പൊതുവിജ്ഞാനം എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത്.

 

എന്നാല്‍ പരീക്ഷയ്ക്ക് നല്‍കിയ ചോദ്യങ്ങള്‍ അപേക്ഷകരെ ഞെട്ടിക്കുക തന്നെ ചെയ്തു. പുരാണം, രാഷ്ട്രീയം, ചരിത്രം, മാര്‍ക്‌സിസം ഉള്‍പ്പെടെയുള്ള പ്രത്യയശാസ്ത്രങ്ങള്‍ തുടങ്ങിയവയൊക്കെ ക്രിക്കറ്റ് അസോസിയേഷനില്‍ അംഗത്വം നേടാന്‍ വേണോ എന്നായിരുന്നു അവരുടെ സംശയം. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ് തുടങ്ങിയതും തുറന്നതും ഏത് ഗവര്‍ണര്‍ ജനറലാണ് എന്നതാണ് ഒരു ചോദ്യം. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ മൂന്നു W’s ആരാണ്? ഡേവിസ് കപ്പ് ടെന്നീസ് കളിച്ചിട്ടുള്ള ഇന്ത്യന്‍ ടെസ്ട് ക്രിക്കറ്റ് താരം ആര്… ഇങ്ങനെ പോകുന്നു മറ്റ് ചോദ്യങ്ങള്‍. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍