UPDATES

പണിമുടക്കിനെ പിന്തുണയ്ക്കാന്‍ ദളിതരോട് ജിഗ്നേഷ് മേവാനി

അഴിമുഖം പ്രതിനിധി

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കുന്ന അഖിലേന്ത്യ തൊഴിലാളി പണിമുടക്കില്‍ പങ്കെടുക്കണമെന്ന് ദളിത് വിഭാഗങ്ങളോട് ജിഗ്നേഷ് മേവാനിയുടെ അഭ്യര്‍ത്ഥന. ജാതിചൂഷണത്തിന്റെ ഇരകളായ ദളിതര്‍ നാളെ നടക്കുന്ന തൊഴിലാളി പണിമുടക്കില്‍ പങ്കാളികളാകണമെന്നാണു തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഉന സമരനായകന്റെ ആഹ്വാനം. എല്ലാ പുരോഗമനശക്തികളും ഒന്നിച്ചുനില്‍ക്കണമെന്നും മേവാനി പറയുന്നു. ലോകത്തിലെ എല്ലാ ദളിതരും ഒന്നാണ്, ലോകത്തിലെ എല്ലാ തൊഴിലാളികളും ഒന്നാണ് എന്ന മുദ്രാവാക്യത്തോടെയാണ് ജിഗ്നേഷ് മേവാനി പണിമുടക്കിനു പിന്തുണയര്‍പ്പിച്ചുള്ള ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍