UPDATES

ജിഗ്നേഷ് മേവാനിയെ വിട്ടയച്ചു

ഇന്നലെ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ വെച്ച് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത ദളിത് നേതാവ് ജിഗ്നേഷ് മേവാനിയെ വിട്ടയച്ചു. നരേന്ദ്ര മോദി നടത്തുന്ന രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന് മുന്‍കരുതല്‍ എന്ന നിലയിലാണ് അറസ്റ്റ് ചെയ്തത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.  കസ്റ്റഡിയില്‍ എടുത്തതിന് ശേഷം മേവാനിയെ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഡല്‍ഹിയില്‍ നടന്ന ദളിത് സ്വാഭിമാന റാലിക്ക് ശേഷം ഗുജറാത്തിലേക്ക് മടങ്ങിയെത്തിയതായിരുന്നു മേവാനി. വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ കാത്തു നിന്നിരുന്ന സഹോദരന്‍ വീരല്‍ മേവാനിയാണ് ഈ വിവരം പുറംലോകത്തെത്തിച്ചത്. 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍