UPDATES

സിപിഎമ്മിനോട് യോജിക്കാന്‍ കഴിയില്ല; സ്വാഭിമാന സംഗമത്തില്‍ നിന്നും ജിഗ്നേഷ് മേവാനി പിന്മാറി

സിപിഐഎമ്മിന്റെ ദളിത്‌ സംഘടനയായ പികെഎസ് (പട്ടികജാതി ക്ഷേമ സമിതി) ഈ മാസം 21ന് കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സ്വാഭിമാന സംഗമത്തില്‍നിന്ന് ഗുജറാത്തിലെ ദളിത് മുന്നേറ്റ നായകന്‍ ജിഗ്നേഷ് മേവാനി പിന്മാറി. 

അംബേദ്കര്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാട് പിന്തുടരുന്ന ഒരാളെന്ന നിലയില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയത്തോടും സമീപനത്തോടും ശക്തമായ വിയോജിപ്പുള്ളതിനാലാണ് പരിപാടിയില്‍നിന്ന് പിന്മാറുന്നതെന്ന് ജിഗ്നേഷ് മേവാനിതന്‍റെ  ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ദളിത് സ്ത്രീയായ ചിത്രലേഖയ്‌ക്കെതിരെ സിപിഐഎം സ്വീകരിക്കുന്ന നിലപാടുകളും പരിപാടിയില്‍നിന്നുള്ള പിന്മാറ്റത്തിന് കാരണമായി എന്ന്  ജിഗ്നേഷ് മേവാനി പറയുന്നു. ചിത്രലേഖയുടെ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചു.

ഗുജറാത്ത് വംശഹത്യയില്‍ സംഘപരിവാര്‍ ഫാസിസത്തിന്റെ മുഖമായി ചിത്രീകരിക്കപ്പെടുകയും പിന്നീട് സംഘപരിവാരം ഉപേക്ഷിച്ച് ദളിത് മുന്നേറ്റത്തിന്റെ ഭാഗമാവുകയും ചെയ്തഅശോക് മോച്ചിയും ജിഗ്നേഷ് മേവാനിയും ആയിരുന്നു സംഘപരിവാറിന്റെ ദളിത്‌ പീഡനങ്ങള്‍ക്ക് എതിരെ 21 ന സംഘടിപ്പിക്കുന്ന പരിപാടിയിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. എന്നാല്‍ ജിഗ്നേഷ് മേവാനിയുടെ പെട്ടെന്നുള്ള പിന്മാറ്റം സംഘാടകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

ഏതാനും ദിവസം മുമ്പ് എന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. പങ്കെടുക്കാമെന്ന് ഞാന്‍ സമ്മതിക്കുകയും ചെയ്തു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി പരിപാടിയുടെ സംഘാടകര്‍ക്ക് ബന്ധമില്ലെന്നായിരുന്നു അവര്‍ എന്നോട് പറഞ്ഞത്. എന്നാല്‍, കേരളത്തിലെ എന്റെ ഏതാനും സുഹൃത്തുക്കള്‍, പികെഎസ് സിപിഐഎമ്മുമായി ബന്ധമുള്ള സംഘടനയാണെന്ന കാര്യം എന്റെ ശ്രദ്ധയില്‍കൊണ്ടുവന്നു. ഒരു അംബേദ്കറിസ്റ്റ് എന്ന നിലയില്‍ കേരളത്തിലേതടക്കം സിപിഐഎമ്മന്റെ നിലപാടുകളോടും പ്രവര്‍ത്തന രീതികളോടും ശക്തമായ വിയോജിപ്പുള്ളയാളാണ് ഞാന്‍. ഇത്തരം വിയോജിപ്പുകള്‍ മാത്രമല്ല, ചിത്രലേഖയ്‌ക്കെതിരെ സിപിഐഎം സ്വീകരിക്കുന്ന നിലപാടുകളെ അതിശക്തിയായി അപലപിക്കുകയും ചെയ്യുന്നു. ഈ പോരാട്ടത്തില്‍ ഞാന്‍ ചിത്രലേഖയ്‌ക്കൊപ്പമാണ്. അതുകൊണ്ടുതുന്നെ മേല്‍ പരിപാടിയില്‍നിന്ന് ഞാന്‍ പിന്മാറുന്നു. സംഘാടകര്‍ക്കുണ്ടാകുന്ന പ്രയാസത്തിന് ക്ഷമചോദിക്കുന്നു. ഏതെങ്കിലും പാര്‍ട്ടിയുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കാതെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് പികെഎസിനോട് സമ്മതിച്ചതിലും ഞാന്‍ ക്ഷമചോദിക്കുന്നു. ജാതി വിരുദ്ധ പോരാട്ടങ്ങള്‍ ഉയര്‍ത്തിപ്പിക്കുന്ന അംബേദ്കറിസ്റ്റുകളോ മറ്റേതെങ്കിലും ഗ്രൂപ്പുകളോ നടത്തുന്ന പരിടപാടികളില്‍ പങ്കെടുക്കുന്നതിനാണ് എനിക്ക് കൂടുതല്‍ താല്‍പര്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍