UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്യൂമര്‍ പെയിന്റ്; കാന്‍സര്‍ ചികിത്സയിലെ പുതിയ വഴികാട്ടി

Avatar

നാന്‍സി സോകാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

‘ചികിത്സ രോഗത്തേക്കാള്‍ ഭയാനകമാണെന്നു’ പറഞ്ഞു നടക്കുന്നവര്‍ ജിം ഒല്‍സനെ ജീവിതത്തിലൊരിക്കലെങ്കിലും കാണണം. സിയാറ്റിലില്‍ പീഡിയാട്രിക് ഓങ്കൊളജിസ്റ്റും ഗവേഷകനുമായ ഒല്‍സന്‍ ‘ ട്യൂമര്‍ പെയിന്റ് ‘ എന്ന് വിളിക്കുന്ന ഒരു മിശ്രിതം വികസിപ്പിച്ചെടുത്തിരിക്കയാണ്. കാന്‍സര്‍ രോഗികളുടെ ശരീരത്തിലേക്ക് കുത്തിവെച്ചാല്‍ ദുഷിച്ച കോശങ്ങളെ പ്രകാശിപ്പിക്കുന്ന ഈ മിശ്രിതം ശസ്ത്രക്രിയ എളുപ്പമുള്ളതാക്കി മാറ്റും. 

പക്ഷെ ആരും പ്രതീക്ഷിക്കാത്ത ഒരു തന്‍മാത്രയാണ് ഈ മിശ്രിതത്തിലെ മുഖ്യഘടകം : deathstalker scorpion എന്നു വിളിപ്പേരുള്ള Leiursu quinquestriatus എന്ന തേളിന്റെ വിഷം. ചിലതരം കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള ക്‌ളോറോറ്റൊക്‌സിന്‍ (chlorotoxin) എന്നയീ തന്‍മാത്രയുടെ കഴിവ് മുമ്പും പഠന വിധേയമായിട്ടുള്ളതാണ്. പക്ഷെ എല്ലാ തരത്തിലുമുള്ള കാന്‍സര്‍ കോശങ്ങളുമായും ചേര്‍ന്നുനില്‍ക്കാന്‍ ഈ തന്മാത്രക്ക് സാധിക്കുമെന്നുള്ള ഒല്‍സന്റെ തിരിച്ചറിവ് ഈ പഠനത്തിനു പുതിയ മാനങ്ങള്‍ നല്‍കി. ഫ്‌ളൂറെസന്‍റ് പദാര്‍ത്ഥവുമായി കൂട്ടിക്കലര്‍ത്തിയാല്‍ മറ്റേതൊരു സാങ്കേതിക വിദ്യക്കും സാധിക്കാത്ത രീതിയില്‍ കാന്‍സര്‍ ബാധിത കോശങ്ങളെ തിരിച്ചറിയാന്‍ ഈ മിശ്രിതത്തിനു സാധിക്കും.

ബെസ്റ്റ് ഓഫ് അഴിമുഖം 

ചൊറിച്ചിലിന്റെ ശാസ്ത്രം
കാമറ പോലെ ചില പ്രാണിക്കണ്ണുകള്‍
കൊതുകുകള്‍ക്ക് അസുഖം വരുത്തുന്ന മനുഷ്യര്‍
നിങ്ങള്‍ എത്ര കാലം ജീവിക്കും? ഇനി എല്ലാം കമ്പ്യൂട്ടര്‍ പറയും
ആണവ തരിശുപാടങ്ങളിലെ കൃഷി

കാന്‍സര്‍ കോശങ്ങളെ കൃത്യമായ് കണ്ടുപിടിക്കുകയെന്നുള്ളത് ഓങ്കൊളജിയിലെ കീറാമുട്ടിയാണെങ്കിലും രോഗികളില്‍ തേള്‍ വിഷം കുത്തിവെക്കുന്നു എന്ന ചിന്ത സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും വിചിത്രവുമായതു കൊണ്ടുതന്നെ പ്രധാനപ്പെട്ട സംഘടനകളില്‍ നിന്നും ഒല്‍സനു യാതൊരു സാമ്പത്തിക സഹായവും ലഭിച്ചില്ല- Wired മാസികയുടെ ജൂലായ് ലക്കത്തില്‍ ബ്രെണ്ടന്‍ കോനര്‍ എഴുതി. പക്ഷെ തന്റെ രോഗികളുടെ കുടുംബങ്ങളില്‍ നിന്നും പണം സ്വരൂപിച്ചു തുടങ്ങിയ ഒല്‍സന്‍ തന്റെ കണ്ടുപിടുത്തത്തിന്റെ പരീക്ഷണ ഘട്ടത്തിലാണിപ്പോള്‍. പെട്ടെന്നൊന്നും തകര്‍ന്നു പോകാത്തൊരു ഹൃദയം തനിക്കുണ്ടെന്നുള്ള തിരിച്ചറിവാണ് ഒല്‍സനെ പീഡിയാട്രിക് ഓങ്കൊളജിയിലേക്ക് നയിച്ചത്, മാരകമായ രോഗങ്ങളുള്ള കുട്ടികളെ ചികിത്സിക്കാന്‍ അത്യാവശ്യമാണിത്. വീണ്ടുമൊരു പിറന്നാള്‍ ആഘോഷിക്കാന്‍ സാധിക്കാത്ത നാലാം ക്ലാസുകാരനോ, രോഗ വിവരം കേട്ടതു മുതല്‍ ജീവിതമവസാനിപ്പിക്കാന്‍ വേണ്ടി നടക്കുന്ന കൗമാരക്കാരിയോ ഒല്‍സന്റെ പ്രസന്നമായ മുഖത്തുള്ള ചിരി മായ്ക്കുന്നില്ല.

ശാന്തമായ ഈ പെരുമാറ്റം ഒല്‍സനെ രോഗം മൂലം തകര്‍ന്ന കുടുംബങ്ങളുടെ പ്രിയപ്പെട്ടവനാക്കി മാറ്റി. കാന്‍സര്‍ രോഗികള്‍ക്ക് കോനര്‍ വേണ്ടാത്ത പ്രതീക്ഷ നല്‍കുകയാണെന്നു ചില വിമര്‍ശകര്‍ ഭയപ്പെടുമ്പോള്‍ മറ്റു ചിലര്‍ രോഗികളില്‍ നിന്നും പണം സ്വരൂപിക്കുന്നതിനെ സംശത്തോടെ വീക്ഷിക്കുകയാണ്. ‘ഒല്‍സനെപ്പോലെ കാന്‍സര്‍ വാര്‍ഡുകളില്‍ക്കൂടി ദിവസവും നടക്കേണ്ടിവരുമ്പോള്‍ മാറാവുന്ന വികാരമാണ് നിങ്ങളുടേത് ‘ എന്ന ഉത്തരമാണ് കോനര്‍ തന്റെ വിമര്‍ശകര്‍ക്ക് നല്‍കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍