UPDATES

ഓഫ് ബീറ്റ്

ഒരു തോല്‍വി എഴുതിയ വിജയ കഥ ഒരു തോല്‍വി എഴുതിയ വിജയ കഥ അഥവാ ജിനി ഗോപാലിന്റെ ജീവിതം

Avatar

അമൃത വിനോദ്ശിവറാം

ഒരു വഴി അടഞ്ഞാല്‍ ഒമ്പത് വഴി തുറക്കും എന്ന പോസ്റ്റീവ് ചിന്ത നല്‍കുന്ന പഴഞ്ചൊല്ല് ചൊല്ലി കളഞ്ഞു പോകുന്നവര്‍ ധാരാളം. എന്നാല്‍ കുട്ടിക്കാനത്തു നിന്നും പലാരിവട്ടത്തേക്ക് ബസ് കയറിയ ജിനി ഗോപാല്‍ തുറന്നെടുത്തത് തന്റെ മാത്രം ജീവിത വഴിയല്ല. നിരവധി പേരുടെ അന്ന വഴി കൂടിയായിരുന്നു. ജിനിയുടെ അച്ഛന്റെ ആഗ്രഹം മകളെ ഡോക്ടര്‍ ആക്കണമെന്നതായിരുന്നു. എന്നാല്‍ ജിനിക്ക് ആഗ്രഹം എഞ്ചിനീയര്‍ ആകുന്നതിനോടും. പക്ഷേ, പ്ലസ്ടു പരീക്ഷാഫലം ജിനിക്ക് നല്‍കിയത് ഒരു വിഷയത്തില്‍ തോല്‍വിയും. എങ്കിലും ജിനി അടഞ്ഞ ആ വഴിക്ക് മുന്നില്‍ ഒരു വര്‍ഷം കൂടെ നിന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചില്ല. പകരം അവള്‍ എറണാകുളത്തേക്ക് ബസ് കയറി കിറ്റക്‌സിലെത്തി. അവിടെ ജോലിയില്‍ പ്രവേശിച്ചു. അച്ഛനമ്മമാരുടെ പണം മുടക്കി ഇനി ഉന്നത വിദ്യാഭ്യാസത്തിന് ഇല്ല എന്നതായിരുന്നു ജിനിയുടെ തീരുമാനം. ആ തീരുമാനം ഇന്ന് ജിനിയെ ‘ആറ്റിറ്റിയൂഡ്‌ ദി അറ്റയര്‍ ഡിസൈനറി’ എന്ന വസ്ത്ര നിര്‍മ്മാണ ശാലയുടെ ഉടമയെന്ന നിലയിലേക്ക് ഉയര്‍ത്തി. ആത്മവിശ്വാസവും കഠിനാധ്വാനം ചെയ്യാനുമുള്ള മനസ്സും മാത്രം കൈമുതലായുണ്ടായിരുന്ന ജിനി, പടവെട്ടി എടുത്ത വിജയം വളരെ വലുതാണ്.

‘അച്ഛന്‍ ആഗ്രഹിച്ചപോലെ ഡോക്ടറാകണമെന്നൊന്നും എനിക്കില്ലായിരുന്നു ബിടെക്കാണെങ്കില്‍ ഒകെ എന്നായിരുന്നു മനസ്സില്‍. ബിടെക്കിന് എന്‍ട്രന്‍സ് എഴുതിയിരുന്നു. എന്നാല്‍ പ്ലസ്ടുവിന് ഒരുവിഷയത്തില്‍ തോറ്റു. ഒരു പക്ഷേ അവിടെനിന്നും ഞാനെടുത്ത തീരുമാനങ്ങളായിരിക്കും എന്നെ ഒരു ബിസിനസ്സുകാരിയാക്കി മാറ്റിയത്’. 27 വയസുള്ള ഒരു വ്യവസായ സംരംഭകയുടെ ആത്മവിശ്വാസം തുളുമ്പു ശബ്ദത്തില്‍ പറയുമ്പോള്‍ ആ പഴയ പ്ലസ്ടുക്കാരി ഏറെ മാറിയിട്ടുണ്ട്. 

ജീവിതത്തില്‍ അതുവരെ ഇടുക്കി ജില്ലക്ക് പുറത്ത് പോയിട്ടില്ലാത്ത ജിനി പ്ലസ്ടുവിന് തോറ്റശേഷം എറണാകുളം കിറ്റെക്‌സില്‍ ജോലിക്ക് പ്രവേശിച്ചു. ഡോക്ടറോ എഞ്ചിനീയറോ ആകേണ്ട കുട്ടി തുണിമില്ലില്‍ ജോലിക്കുപോകുന്നത് കണ്ട് നാട്ടുകാരും വീട്ടുകാരും ഉപദേശിക്കാന്‍ തുടങ്ങി. അതിനാല്‍ ജോലിക്കൊപ്പം പഠനവും കൊണ്ടുപോകണമെന്ന് തിരുമാനിച്ച് പ്ലസ്ടു പാസ്സായി. പെരുമ്പാവൂര്‍ മാര്‍ത്തോമാ കോളേജില്‍ ബിസിഎക്ക് ചേര്‍ന്നു. പക്ഷേ ജോലിക്കൊപ്പം റഗുലര്‍ ക്ലാസ്സില്‍ പോകാന്‍ ബുദ്ധിമുട്ടായപ്പോള്‍ കിറ്റെക്‌സിലെ ജോലിക്കൊപ്പം പഠിക്കാന്‍ പറ്റുന്ന എന്തെങ്കിലും കോഴ്‌സ് കണ്ടെത്തണമെന്നുറച്ചു. അങ്ങനെയാണ് കിറ്റെക്‌സില്‍ തന്നെ ബിഎഫ്ടിക്ക് ചേര്‍ന്നത്. എന്നാല്‍ അന്നും തന്റെ വഴി ഇതുതന്നെയാണെന്ന് ഉറപ്പിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് ജിനി പറയുന്നു. താല്‍പ്പര്യം ഒന്നുമാത്രമാണ് തന്നെ അതിലേക്ക് നയിച്ചത്. ആ താല്‍പ്പര്യത്തെ കണ്ടുപിടിക്കാന്‍ പ്ലസ്ടു തോല്‍ക്കേണ്ടി വന്നു.

അഞ്ച് ലക്ഷത്തോളം ചെലവ് വരുന്ന കോഴ്‌സ് സ്വയം അദ്ധ്വാനിച്ചും ലോണെടുത്തുമാണ് പഠിച്ചത്. ബിഎഫ്ടി കഴിഞ്ഞ് കാമ്പസ് സെലക്ഷന്‍ വഴി വീണ്ടും കിറ്റെക്‌സില്‍ ഒരു വര്‍ഷം കൂടി ജോലി ചെയ്തു. പിന്നീട് ബാംഗ്ലൂരിലെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷം ഫാക്കല്‍റ്റിയായി ജോലി ചെയ്ത് തിരികെ കൊച്ചിയിലെത്തി ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചു. എന്നാല്‍ ജിനിയുടെ സ്വപ്‌നങ്ങളില്‍ നിന്നും വളരെ അകലെ ആയിരുന്നു അവിടുത്തെ രീതികള്‍. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ഫാഷന്‍ ഷോകള്‍, ഡിസൈനിങ്ങിന് കാര്യമായ അവസരങ്ങളുമില്ല. അപ്പോഴാണ് സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ചിന്ത വന്നുതുടങ്ങിയത്.

ശക്തമായ തീരുമാനങ്ങളെടുക്കാന്‍ കഴിവുണ്ടെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു കൊണ്ട് ജിനി കലൂരില്‍ ഒരു ചെറിയ മുറി വാടകക്കെടുത്ത് ‘ആറ്റിറ്റിയൂഡ് ദി അറ്റയര്‍ ഡിസൈനറി’ എന്ന സ്ഥാപനം തുടങ്ങി. ‘ ധൈര്യം മാത്രമാണ് ആകെ അന്ന് മൂലധനമായി എന്റെ കയ്യില്‍ ഉണ്ടായിരുന്നത്. സമ്പാദ്യമായി കരുതിയിരുന്ന കുറച്ച് പണവും, ലോണും, ചില സുഹൃത്തുക്കളുടെ സഹായവും കൊണ്ട് അത്യാവശ്യം സാധനങ്ങളുമൊക്കെ ഒപ്പിച്ച് ചെറുചുവടുകള്‍ വച്ചു. നന്നായി മാര്‍ക്കറ്റിനെപ്പറ്റി പഠിച്ചതും, എന്ത് എവിടെ ലാഭകരമായി കിട്ടും എന്ന വ്യക്തമായ ധാരണയും എനിക്കുണ്ടായിരുന്നത് ബിസ്സിനസ്സില്‍ സഹായകമായി. സ്ഥാപനം തുടങ്ങിയ ശേഷം ഒരിക്കല്‍പ്പോലും ജോലിയില്ലാതെ വെറുതെ ഇരിക്കേണ്ടി വില്ല. ഏറെ വൈകാതെ ലോണും കടങ്ങളും അടച്ചു തീര്‍ത്തു. ഒരു വര്‍ഷത്തിന് ശേഷം സൗകര്യാര്‍ത്ഥം കലൂരില്‍ നിന്നും പാലാരിവട്ടത്തേക്ക് സ്ഥാപനത്തെ മാറ്റുകയും ചെയ്തു. പിന്നീട് ആലിന്‍ചുവട്ടിലും ആറ്റിറ്റിയൂഡിന് ഒരു നിര്‍മ്മാണ യൂണിറ്റ് തുടങ്ങി’.

സ്ഥിരം ജോലിക്കാരായി പത്തോളം പേര്‍ ജിനിക്കൊപ്പമുണ്ട്. കേരളത്തിലെ പലസ്ഥലങ്ങളില്‍ നിന്നും 100 പേരെ കുടുംബശ്രീ വഴി തെരഞ്ഞെടുത്ത്, വസ്ത്ര നിര്‍മ്മാണ പരിശീലനം നല്‍കി അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയതിനൊപ്പം, തന്റെ സ്ഥാപനം വഴി എത്തുന്ന ജോലികള്‍ അവര്‍ക്ക് പകുത്തുനല്‍കി വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നതിന് സഹായിക്കുകയും ജിനി ചെയ്യുന്നുണ്ട്. എല്ലാ ചുവടുകള്‍ക്കും പിന്‍തുണയേകിയ കുടുംബമാണ് തന്റെ ശക്തിയെന്ന് ജിനി പറയുന്നു. പ്ലസ്ടു ആ വര്‍ഷം തന്നെ എഴുതി എടുക്കാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചിരുെങ്കില്‍ ബിടെക്ക് കഴിഞ്ഞ് ഇന്ന് ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനിയില്‍ ജോലിചെയ്‌തേനെ. കൂട്ടുകാരില്‍ പകുതിയിലേറെപ്പേര്‍ വിദേശത്ത് ജോലി ചെയ്ത് സമ്പാദിക്കുമ്പോള്‍ നാട്ടില്‍ സംരംഭം നടത്തി സമ്പാദിക്കുന്നതിന്റെ സന്തോഷം ജിനി മറച്ചു വെക്കുന്നില്ല.

‘ഒരു രൂപാപോലും പ്ലസ്ടുവിന് ശേഷം ആരുടെയും കയ്യില്‍ നിന്ന് ഞാന്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി വാങ്ങിയിട്ടില്ല. ബിസിനസ്സ് ചെയ്യുന്നതു കൊണ്ട് എന്റെ സ്വകാര്യ സ്വപ്‌നങ്ങളിലേക്ക് ഒരുപാട് മുന്‍പേ ചെന്നെത്താന്‍ സാധിച്ചു. ടൂവീലറും കാറും അടക്കം ഇപ്പോള്‍ നഗരമധ്യത്തില്‍ത്തന്നെ സ്വന്തമായൊരു വില്ല എന്നസ്വപ്‌നവും പൂവണിയാന്‍ പോകുന്നു. എറണാകുളമാണ് എന്റെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ നഗരം. സ്വപ്നങ്ങളെ മനസ്സില്‍ വച്ചിരുന്നിട്ട് കാര്യമില്ല, അവയിലേക്കെത്താന്‍ പാകത്തിനുള്ള തീരുമാനങ്ങള്‍ ശരിയായ സമയത്തെടുക്കണം. അയ്യായിരം രൂപാ ശമ്പളത്തില്‍ തുടങ്ങിയ ജോലി ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിക്കുമ്പോള്‍ ശമ്പളം മുപ്പത്തയ്യായിരം രൂപയായി വളര്‍ന്നിരുന്നു. എന്നാലിന്ന് അതിലും കൂടുതല്‍ ബിസിനസ്സാണ് ഒരു ദിവസം ആറ്റിറ്റിയൂഡില്‍ നടക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് പത്ത് ലക്ഷത്തില്‍പ്പരം വസ്ത്രങ്ങളാണ് ആറ്റിറ്റിയൂഡ് വഴി നിര്‍മ്മിച്ച് വിറ്റത്’.

ജിനിയുടെ വിജയരഹസ്യം എന്തെന്നു ചോദിച്ചാല്‍ വളരെ ലളിതമായ ഉത്തരമാണ് ലഭിക്കുന്നത്. ‘ബൊട്ടീക്ക് എന്നൊരാശയമായിരുന്നില്ല എന്റെ മനസ്സില്‍. സാധാരണക്കാരന് ദിവസവും ഉപയോഗിക്കാന്‍ പറ്റുന്ന അതേസമയം ഗുണനിലവാരവുമുള്ള വസ്ത്രങ്ങള്‍ നിര്‍മ്മിക്കുക. ഞാനെപ്പോഴും വാങ്ങുന്നവരുടെ സ്ഥാനത്തു നിന്നേ ചിന്തിക്കാറുള്ളൂ. എന്നാല്‍ മാത്രമെ അവരുടെ മനശാസ്ത്രം മനസ്സിലാക്കി വിജയിക്കാന്‍ സാധിക്കുകയുള്ളു. ആറ്റിറ്റിയൂഡിന് സ്വന്തമായി ഒരു മാര്‍ക്കറ്റിംഗ് വിങ്ങ് അന്നും ഇന്നും ഇല്ല. ആളുകള്‍ പറഞ്ഞറിഞ്ഞു വരുന്നവരാണ് എന്റെ കസ്റ്റമേഴ്‌സ്. നാം ആരെയും തേടിപ്പോകേണ്ട, നമ്മുടെ വളര്‍ച്ചക്കൊപ്പം എല്ലാം നമ്മെ തേടി എത്തും. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോഷ് കാണിക്കുകയല്ല നമ്മുടേതായൊരു സാമ്രാജ്യം ഉണ്ടാക്കി എടുക്കുകയാണ് വേണ്ടത്. അതൊരു പക്ഷേ ചെറുതോ വലുതോ ഒക്കെ ആയിരിക്കാം. ബിസ്സിനസ്സ് ചെയ്യുന്ന സ്ത്രീയെക്കാണുമ്പോള്‍ ദേ ഒരു സുന്ദരി വരുന്നു എന്ന് പറയുന്നത് കേള്‍ക്കുന്നതിലും നല്ലത് അവരൊരു നല്ല സ്ഥാപനത്തിനുടമയാണെന്ന് പറയുന്നത് കേള്‍ക്കുന്നതാണ്. അതാണെന്റെ സ്വപ്‌നവും’.

ജിനിയുടെ ആ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്റെ മറ്റൊരു ചവിട്ടുപടിയാണ് റ്റാന്‍വിയ ഓലൈന്‍ സ്‌റ്റോര്‍. സ്വന്തം ലേബലില്‍ വസ്ത്രങ്ങളുടെ വിപണി വിപുലമാക്കാനുമായി ംംം.മേി്ശ്യമ.രീാ എന്ന ഓണ്‍ ലൈന്‍ ഷോപ്പിഗ് സൈറ്റ് സെപ്റ്റംബര്‍ 15-ന് ലോഞ്ച് ചെയ്യുകയാണ്. സാരി, കുര്‍ത്ത, കുര്‍ത്തീസ്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വസ്ത്രങ്ങള്‍ ഇവയൊക്കെ ഈ സൈറ്റിലൂടെ വില്‍പ്പനക്കൊരുക്കയാണ് ജിനി. കേരളത്തിലങ്ങോളമിങ്ങോളമുള്ള പല വലിയ വില്‍പ്പന ശാലകളും തങ്ങളുടെ വസ്ത്രങ്ങള്‍ ആറ്റിറ്റിയൂഡിലാണ് നിര്‍മ്മിക്കുന്നത്. ഗോള്‍ഡ് സൂക്കിലെ ‘ ബട്ടര്‍ഫ്‌ളൈസ് ബൊട്ടീക്കില്‍’ ജിനിയുടെ എക്‌സ്‌ക്ലൂസീവ് ഡിസൈന്‍സിലുള്ള കുര്‍ത്ത, കുര്‍ത്തീസ് ലഭ്യമാണ്.

ജിനി വെട്ടിപ്പിടിച്ച നേട്ടങ്ങളെ കണ്ടു പഠിക്കുകതന്നെ വേണം. സ്വയം തെളിച്ച വഴികള്‍ ഒരു പക്ഷേ മലയോര ജനതയുടെ രക്തത്തിലലിഞ്ഞു ചേര്‍ന്നതും ജിനിയുടെ വിജത്തിന് കാരണമാകാം. ന്യൂജനറേഷനെന്ന് സ്വയം സമര്‍ത്ഥിച്ച് നടക്കുന്ന ഇന്നത്തെ തലമുറ ജിനിയില്‍ നിന്നും ഉള്‍ക്കൊള്ളേണ്ട പല കാര്യങ്ങളുണ്ട്. എല്ലാ കാര്യങ്ങളിലും സ്വന്തം നിലപാടുകളുണ്ട് ജിനിക്ക്. ശരീരം മുക്കാലും പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ വിമുഖത കാണിക്കുന്നതോടൊപ്പം സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കുന്ന റാമ്പ് ഷോകളോടും ജിനിക്കെതിര്‍പ്പാണ്. നക്ഷത്ര ഹോട്ടലിലെ വിരുന്നു സല്‍ക്കാരങ്ങളിലോ, ചുറ്റി അടിച്ചു നടക്കുന്ന യുവജനങ്ങള്‍ക്കിടയ്‌ക്കോ ജിനിയെ കാണാര്‍ സാധിക്കില്ല. നേട്ടങ്ങളെക്കാള്‍ വലുതാണ് ജിനിക്ക് കുടുംബവും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും. സ്പന്ദനം ലൈഫ് കെയര്‍ ഫൗണ്ടേഷന്റെ അഞ്ച് ഡയറക്ടേഴ്‌സില്‍ ഒരാളും, ഓള്‍ കേരള ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്റെ അംഗമായും പ്രവര്‍ത്തിച്ചുവരുന്നു. മാത്രവുമല്ല തന്റെ സമ്പാദ്യത്തിന്റെ ഒരു പങ്ക് നിര്‍ധനരായ രോഗികള്‍ക്ക് സഹായ ധനമായും നല്‍കി വരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

അമൃത വിനോദ് ശിവറാം

ഒരു വഴി അടഞ്ഞാല്‍ ഒമ്പത് വഴി തുറക്കും എന്ന പോസിറ്റീവ് ചിന്ത നല്‍കുന്ന പഴഞ്ചൊല്ല് ചൊല്ലി കളഞ്ഞു പോകുന്നവര്‍ ധാരാളം. എന്നാല്‍ കുട്ടിക്കാനത്തു നിന്നും പലാരിവട്ടത്തേക്ക് ബസ് കയറിയ ജിനി ഗോപാല്‍ തുറന്നെടുത്തത് തന്റെ മാത്രം ജീവിത വഴിയല്ല. നിരവധി പേരുടെ അന്ന വഴി കൂടിയായിരുന്നു. ജിനിയുടെ അച്ഛന്റെ ആഗ്രഹം മകളെ ഡോക്ടര്‍ ആക്കണമെന്നതായിരുന്നു. എന്നാല്‍ ജിനിക്ക് ആഗ്രഹം എഞ്ചിനീയര്‍ ആകുന്നതിനോടും. പക്ഷേ, പ്ലസ്ടു പരീക്ഷാഫലം ജിനിക്ക് നല്‍കിയത് ഒരു വിഷയത്തില്‍ തോല്‍വിയും. എങ്കിലും ജിനി അടഞ്ഞ ആ വഴിക്ക് മുന്നില്‍ ഒരു വര്‍ഷം കൂടെ നിന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചില്ല. പകരം അവള്‍ എറണാകുളത്തേക്ക് ബസ് കയറി കിറ്റക്‌സിലെത്തി. അവിടെ ജോലിയില്‍ പ്രവേശിച്ചു. അച്ഛനമ്മമാരുടെ പണം മുടക്കി ഇനി ഉന്നത വിദ്യാഭ്യാസത്തിന് ഇല്ല എന്നതായിരുന്നു ജിനിയുടെ തീരുമാനം. ആ തീരുമാനം ഇന്ന് ജിനിയെ ‘ആറ്റിറ്റിയൂഡ്‌ ദി അറ്റയര്‍ ഡിസൈനറി’ എന്ന വസ്ത്ര നിര്‍മ്മാണ ശാലയുടെ ഉടമയെന്ന നിലയിലേക്ക് ഉയര്‍ത്തി. ആത്മവിശ്വാസവും കഠിനാധ്വാനം ചെയ്യാനുമുള്ള മനസ്സും മാത്രം കൈമുതലായുണ്ടായിരുന്ന ജിനി, പടവെട്ടി എടുത്ത വിജയം വളരെ വലുതാണ്.

‘അച്ഛന്‍ ആഗ്രഹിച്ചപോലെ ഡോക്ടറാകണമെന്നൊന്നും എനിക്കില്ലായിരുന്നു ബിടെക്കാണെങ്കില്‍ ഒകെ എന്നായിരുന്നു മനസ്സില്‍. ബിടെക്കിന് എന്‍ട്രന്‍സ് എഴുതിയിരുന്നു. എന്നാല്‍ പ്ലസ്ടുവിന് ഒരുവിഷയത്തില്‍ തോറ്റു. ഒരു പക്ഷേ അവിടെനിന്നും ഞാനെടുത്ത തീരുമാനങ്ങളായിരിക്കും എന്നെ ഒരു ബിസിനസ്സുകാരിയാക്കി മാറ്റിയത്’. 27 വയസുള്ള ഒരു സംരംഭകയുടെ ആത്മവിശ്വാസം തുളുമ്പുന്ന ശബ്ദത്തില്‍ പറയുമ്പോള്‍ ആ പഴയ പ്ലസ്ടുക്കാരി ഏറെ മാറിയിട്ടുണ്ട്. 

ജീവിതത്തില്‍ അതുവരെ ഇടുക്കി ജില്ലക്ക് പുറത്ത് പോയിട്ടില്ലാത്ത ജിനി പ്ലസ്ടുവിന് തോറ്റശേഷം എറണാകുളം കിറ്റെക്‌സില്‍ ജോലിക്ക് പ്രവേശിച്ചു. ഡോക്ടറോ എഞ്ചിനീയറോ ആകേണ്ട കുട്ടി തുണിമില്ലില്‍ ജോലിക്കുപോകുന്നത് കണ്ട് നാട്ടുകാരും വീട്ടുകാരും ഉപദേശിക്കാന്‍ തുടങ്ങി. അതിനാല്‍ ജോലിക്കൊപ്പം പഠനവും കൊണ്ടുപോകണമെന്ന് തിരുമാനിച്ച് പ്ലസ്ടു പാസ്സായി. പെരുമ്പാവൂര്‍ മാര്‍ത്തോമാ കോളേജില്‍ ബിസിഎക്ക് ചേര്‍ന്നു. പക്ഷേ ജോലിക്കൊപ്പം റഗുലര്‍ ക്ലാസ്സില്‍ പോകാന്‍ ബുദ്ധിമുട്ടായപ്പോള്‍ കിറ്റെക്‌സിലെ ജോലിക്കൊപ്പം പഠിക്കാന്‍ പറ്റുന്ന എന്തെങ്കിലും കോഴ്‌സ് കണ്ടെത്തണമെന്നുറച്ചു. അങ്ങനെയാണ് കിറ്റെക്‌സില്‍ തന്നെ ബിഎഫ്ടിക്ക് ചേര്‍ന്നത്. എന്നാല്‍ അന്നും തന്റെ വഴി ഇതുതന്നെയാണെന്ന് ഉറപ്പിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് ജിനി പറയുന്നു. താല്‍പ്പര്യം ഒന്നുമാത്രമാണ് തന്നെ അതിലേക്ക് നയിച്ചത്. ആ താല്‍പ്പര്യത്തെ കണ്ടുപിടിക്കാന്‍ പ്ലസ്ടു തോല്‍ക്കേണ്ടി വന്നു.

അഞ്ച് ലക്ഷത്തോളം ചെലവ് വരുന്ന കോഴ്‌സ് സ്വയം അദ്ധ്വാനിച്ചും ലോണെടുത്തുമാണ് പഠിച്ചത്. ബിഎഫ്ടി കഴിഞ്ഞ് കാമ്പസ് സെലക്ഷന്‍ വഴി വീണ്ടും കിറ്റെക്‌സില്‍ ഒരു വര്‍ഷം കൂടി ജോലി ചെയ്തു. പിന്നീട് ബാംഗ്ലൂരിലെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷം ഫാക്കല്‍റ്റിയായി ജോലി ചെയ്ത് തിരികെ കൊച്ചിയിലെത്തി ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചു. എന്നാല്‍ ജിനിയുടെ സ്വപ്‌നങ്ങളില്‍ നിന്നും വളരെ അകലെ ആയിരുന്നു അവിടുത്തെ രീതികള്‍. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ഫാഷന്‍ ഷോകള്‍, ഡിസൈനിങ്ങിന് കാര്യമായ അവസരങ്ങളുമില്ല. അപ്പോഴാണ് സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ചിന്ത വന്നുതുടങ്ങിയത്.

ശക്തമായ തീരുമാനങ്ങളെടുക്കാന്‍ കഴിവുണ്ടെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു കൊണ്ട് ജിനി കലൂരില്‍ ഒരു ചെറിയ മുറി വാടകക്കെടുത്ത് ‘ആറ്റിറ്റിയൂഡ് ദി അറ്റയര്‍ ഡിസൈനറി’ എന്ന സ്ഥാപനം തുടങ്ങി. “ധൈര്യം മാത്രമാണ് ആകെ അന്ന് മൂലധനമായി എന്റെ കയ്യില്‍ ഉണ്ടായിരുന്നത്. സമ്പാദ്യമായി കരുതിയിരുന്ന കുറച്ച് പണവും, ലോണും, ചില സുഹൃത്തുക്കളുടെ സഹായവും കൊണ്ട് അത്യാവശ്യം സാധനങ്ങളുമൊക്കെ ഒപ്പിച്ച് ചെറുചുവടുകള്‍ വച്ചു. നന്നായി മാര്‍ക്കറ്റിനെപ്പറ്റി പഠിച്ചതും, എന്ത് എവിടെ ലാഭകരമായി കിട്ടും എന്ന വ്യക്തമായ ധാരണയും എനിക്കുണ്ടായിരുന്നത് ബിസ്സിനസ്സില്‍ സഹായകമായി. സ്ഥാപനം തുടങ്ങിയ ശേഷം ഒരിക്കല്‍പ്പോലും ജോലിയില്ലാതെ വെറുതെ ഇരിക്കേണ്ടി വന്നില്ല. ഏറെ വൈകാതെ ലോണും കടങ്ങളും അടച്ചു തീര്‍ത്തു. ഒരു വര്‍ഷത്തിന് ശേഷം സൗകര്യാര്‍ത്ഥം കലൂരില്‍ നിന്നും പാലാരിവട്ടത്തേക്ക് സ്ഥാപനത്തെ മാറ്റുകയും ചെയ്തു. പിന്നീട് ആലിന്‍ചുവട്ടിലും ആറ്റിറ്റിയൂഡിന് ഒരു നിര്‍മ്മാണ യൂണിറ്റ് തുടങ്ങി”.

സ്ഥിരം ജോലിക്കാരായി പത്തോളം പേര്‍ ജിനിക്കൊപ്പമുണ്ട്. കേരളത്തിലെ പലസ്ഥലങ്ങളില്‍ നിന്നും 100 പേരെ കുടുംബശ്രീ വഴി തെരഞ്ഞെടുത്ത്. വസ്ത്ര നിര്‍മ്മാണ പരിശീലനം നല്‍കി അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയതിനൊപ്പം, തന്റെ സ്ഥാപനം വഴി എത്തുന്ന ജോലികള്‍ അവര്‍ക്ക് പകുത്തുനല്‍കി വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നതിന് സഹായിക്കുകയും ജിനി ചെയ്യുന്നുണ്ട്. എല്ലാ ചുവടുകള്‍ക്കും പിന്‍തുണയേകിയ കുടുംബമാണ് തന്റെ ശക്തിയെന്ന് ജിനി പറയുന്നു. പ്ലസ്ടു ആ വര്‍ഷം തന്നെ എഴുതി എടുക്കാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചിരുന്നെങ്കില്‍ ബിടെക്ക് കഴിഞ്ഞ് ഇന്ന് ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനിയില്‍ ജോലിചെയ്‌തേനെ. കൂട്ടുകാരില്‍ പകുതിയിലേറെപ്പേര്‍ വിദേശത്ത് ജോലി ചെയ്ത് സമ്പാദിക്കുമ്പോള്‍ നാട്ടില്‍ സംരംഭം നടത്തി സമ്പാദിക്കുന്നതിന്റെ സന്തോഷം ജിനി മറച്ചു വെക്കുന്നില്ല.

“ഒരു രൂപ പോലും പ്ലസ്ടുവിന് ശേഷം ആരുടെയും കയ്യില്‍ നിന്ന് ഞാന്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി വാങ്ങിയിട്ടില്ല. ബിസിനസ്സ് ചെയ്യുന്നതു കൊണ്ട് എന്റെ സ്വകാര്യ സ്വപ്‌നങ്ങളിലേക്ക് ഒരുപാട് മുന്‍പേ ചെന്നെത്താന്‍ സാധിച്ചു. ടൂവീലറും കാറും അടക്കം ഇപ്പോള്‍ നഗരമധ്യത്തില്‍ത്തന്നെ സ്വന്തമായൊരു വില്ല എന്ന സ്വപ്‌നവും പൂവണിയാന്‍ പോകുന്നു. എറണാകുളമാണ് എന്റെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ നഗരം. സ്വപ്നങ്ങളെ മനസ്സില്‍ വച്ചിരുന്നിട്ട് കാര്യമില്ല, അവയിലേക്കെത്താന്‍ പാകത്തിനുള്ള തീരുമാനങ്ങള്‍ ശരിയായ സമയത്തെടുക്കണം. അയ്യായിരം രൂപ ശമ്പളത്തില്‍ തുടങ്ങിയ ജോലി ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിക്കുമ്പോള്‍ ശമ്പളം മുപ്പത്തയ്യായിരം രൂപയായി വളര്‍ന്നിരുന്നു. എന്നാലിന്ന് അതിലും കൂടുതല്‍ ബിസിനസ്സാണ് ഒരു ദിവസം ആറ്റിറ്റ്യൂഡില്‍ നടക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് പത്ത് ലക്ഷത്തില്‍പ്പരം വസ്ത്രങ്ങളാണ് ആറ്റിറ്റ്യൂഡ് വഴി നിര്‍മ്മിച്ച് വില്‍പ്പന നടത്തിയത്”. ജിനി പറയുന്നു.

ജിനിയുടെ വിജയരഹസ്യം എന്തെന്നു ചോദിച്ചാല്‍ വളരെ ലളിതമായ ഉത്തരമാണ് ലഭിക്കുന്നത്. ‘.”ബൊട്ടിക്ക് എന്നൊരാശയമായിരുന്നില്ല എന്റെ മനസ്സില്‍. സാധാരണക്കാരന് ദിവസവും ഉപയോഗിക്കാന്‍ പറ്റുന്ന അതേസമയം ഗുണനിലവാരവുമുള്ള വസ്ത്രങ്ങള്‍ നിര്‍മ്മിക്കുക. ഞാനെപ്പോഴും വാങ്ങുന്നവരുടെ സ്ഥാനത്തു നിന്നേ ചിന്തിക്കാറുള്ളൂ. എന്നാല്‍ മാത്രമെ അവരുടെ മനശാസ്ത്രം മനസ്സിലാക്കി വിജയിക്കാന്‍ സാധിക്കുകയുള്ളു. ആറ്റിറ്റ്യൂഡിന് സ്വന്തമായി ഒരു മാര്‍ക്കറ്റിംഗ് വിങ്ങ് അന്നും ഇന്നും ഇല്ല. ആളുകള്‍ പറഞ്ഞറിഞ്ഞു വരുന്നവരാണ് എന്റെ കസ്റ്റമേഴ്‌സ്. നാം ആരെയും തേടിപ്പോകേണ്ട, നമ്മുടെ വളര്‍ച്ചക്കൊപ്പം എല്ലാം നമ്മെ തേടി എത്തും. ബിസ്സിനസ്സ് ചെയ്യുന്ന സ്ത്രീയെക്കാണുമ്പോള്‍ ദേ ഒരു സുന്ദരി വരുന്നു എന്ന് പറയുന്നത് കേള്‍ക്കുന്നതിലും നല്ലത് അവരൊരു നല്ല സ്ഥാപനത്തിനുടമയാണെന്ന് പറയുന്നത് കേള്‍ക്കുന്നതാണ്. അതാണെന്റെ സ്വപ്‌നവും”.

ജിനിയുടെ ആ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്റെ മറ്റൊരു ചവിട്ടുപടിയാണ് റ്റാന്‍വിയ ഓണ്‍ലൈന്‍ സ്‌റ്റോര്‍. സ്വന്തം ലേബലില്‍ വസ്ത്രങ്ങളുടെ വിപണി വിപുലമാക്കാനുമായി www.tanviya.com എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് സെപ്റ്റംബര്‍ 15-ന് ലോഞ്ച് ചെയ്യുകയാണ്. സാരി, കുര്‍ത്ത, കുര്‍ത്തീസ്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വസ്ത്രങ്ങള്‍ ഇവയൊക്കെ ഈ സൈറ്റിലൂടെ വില്‍പ്പനക്കൊരുക്കുകയാണ് ജിനി. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പല വലിയ വില്‍പ്പന ശാലകളും തങ്ങളുടെ വസ്ത്രങ്ങള്‍ ആറ്റിറ്റ്യൂഡിലാണ് നിര്‍മ്മിക്കുന്നത്. കൊച്ചി ഗോള്‍ഡ് സൂക്കിലെ ‘ ബട്ടര്‍ഫ്‌ളൈസ് ബൊട്ടീക്കില്‍’ ജിനിയുടെ എക്‌സ്‌ക്ലൂസീവ് ഡിസൈന്‍സിലുള്ള കുര്‍ത്ത, കുര്‍ത്തീസ് ലഭ്യമാണ്.

ന്യൂജനറേഷനെന്ന് സ്വയം സമര്‍ത്ഥിച്ച് നടക്കുന്ന ഇന്നത്തെ തലമുറ ജിനിയില്‍ നിന്നും ഉള്‍ക്കൊള്ളേണ്ട പല കാര്യങ്ങളുണ്ട്. എല്ലാ കാര്യങ്ങളിലും സ്വന്തം നിലപാടുകളുണ്ട് ജിനിക്ക്. ശരീരം മുക്കാലും പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ വിമുഖത കാണിക്കുന്നതോടൊപ്പം സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കുന്ന റാമ്പ് ഷോകളോടും ജിനിക്കെതിര്‍പ്പാണ്. നക്ഷത്ര ഹോട്ടലിലെ വിരുന്നു സല്‍ക്കാരങ്ങളിലോ, ചുറ്റി അടിച്ചു നടക്കുന്ന യുവജനങ്ങള്‍ക്കിടയ്‌ക്കോ ജിനിയെ കാണാര്‍ സാധിക്കില്ല. നേട്ടങ്ങളെക്കാള്‍ വലുതാണ് ജിനിക്ക് കുടുംബവും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും. സ്പന്ദനം ലൈഫ് കെയര്‍ ഫൗണ്ടേഷന്റെ അഞ്ച് ഡയറക്ടേഴ്‌സില്‍ ഒരാളും, ഓള്‍ കേരള ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്റെ അംഗമായും പ്രവര്‍ത്തിച്ചുവരുന്നു. മാത്രവുമല്ല തന്റെ സമ്പാദ്യത്തിന്റെ ഒരു പങ്ക് നിര്‍ധനരായ രോഗികള്‍ക്ക് സഹായധനമായും നല്‍കുന്നുണ്ട്.

(മാധ്യമ പ്രവര്‍ത്തകയാണ് അമൃത)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍