UPDATES

വിപണി/സാമ്പത്തികം

സൗജന്യ ഫോണും കോളുകളും അണ്‍ലിമിറ്റഡ് ഡാറ്റയും: തരംഗമുണ്ടാക്കാന്‍ ജിയോ

ഫോണ്‍ സൗജന്യമാണെന്നാണ് പറയുന്നതെങ്കിലും 1500 രൂപ സെക്യൂരിറ്റിയായി നല്‍കണം

ടെലികോം രംഗത്ത് വന്‍ ചലനമുണ്ടാക്കി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. സൗജന്യമായി സ്മാര്‍ട്ട് ഫോണും കോളുകളും ഡാറ്റയും നല്‍കിയാണ് ജിയോയുടെ കുതിപ്പ്. ഫോണ്‍ സൗജന്യമാണെന്നാണ് പറയുന്നതെങ്കിലും 1500 രൂപ സെക്യൂരിറ്റിയായി നല്‍കണം. മൂന്ന് വര്‍ഷത്തിന് ശേഷം ഈ തുക ഉപഭോക്താവിന് മടക്കി നല്‍കും.

ഫോണിന്റെ ദുരുപയോഗം തടയാനാണ് ഈ തുക വാങ്ങുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. ഈവര്‍ഷം അവസാനത്തോടെ ജിയോ ഫോണുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചു തുടങ്ങും. ഒരാഴ്ചയില്‍ 50 ലക്ഷം ഫോണുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഫോണ്‍ പുറത്തിറക്കിയത്.

ഇന്ത്യയിലെ 22 ഭാഷകളെ ഈ ഫോണ്‍ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് മുകേഷിന്റെ മകന്‍ ആകാശ് വ്യക്തമാക്കി. ജിയോ ഫോണില്‍ നിന്നുള്ള എല്ലാ വോയിസ് കോളുകളും സൗജന്യമാണ്. ഓഗസ്റ്റ് 15 മുതല്‍ 153 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുമെന്നും ജിയോ പ്രഖ്യാപിക്കുന്നു. ഫോണന്റെ പ്രത്യേകതകള്‍ ആകാശ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

വോയിസ് റെക്കഗ്നിഷന്‍ വഴി പ്രധാനമന്ത്രിയുടെ മന്‍ കി ബാത് റേഡിയോ പ്രഭാഷണ പരമ്പരയുടെ ഒരു ഭാഗവും കേള്‍പ്പിച്ചു. ജിയോ ഫോണില്‍ നിന്നും #5 എന്ന് അമര്‍ത്തിയാല്‍ അപായസന്ദേശം പോകുമെന്ന് മുകേഷിന്റെ മകള്‍ ഇഷ അംബാനി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍