UPDATES

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് വരെ നീട്ടിയേക്കും

 അഴിമുഖം പ്രതിനിധി

റിലയന്‍സ് ജിയോ തങ്ങളുടെ വെല്‍ക്കം ഓഫര്‍ കാലാവധി 2017 മാര്‍ച്ച് വരെ നീട്ടാന്‍ സാധ്യത. നേരത്തെ പ്രഖ്യാപിച്ച ഓഫറുകളുടെ കാലാവധി ഡിസംബര്‍ 31-നാണ് തീരുന്നത്. തീര്‍ത്തും സൗജന്യമായി 4 ജി ഇന്റര്‍നെറ്റും വോയിസ് കോളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന ഓഫര്‍ ആണിത്.

ഉപഭോക്താക്കളുടെ എണ്ണം 100 കോടിയില്‍ എത്തിക്കാന്‍ ആണ് ജിയോയുടെ ശ്രമം എന്ന് നിരീക്ഷകര്‍ കരുതുന്നു. നിലവില്‍ വന്ന് ഒരു മാസത്തിനകം തന്നെ 1.6 കോടി വരിക്കാരെ കണ്ടെത്താന്‍ അംബാനിയുടെ കമ്പനിക്ക് സാധിച്ചു. ജിയോയുടെ ഗുണ മേന്മയെ കുറിച്ച് പരാതികളും വ്യാപകമാണ്. ഡാറ്റ സര്‍വീസ് ലഭ്യമാണെങ്കിലും കോളുകള്‍ വിളിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രധാന പരാതി.

2004-ലെ ടെലികമ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡര്‍ പ്രകാരം ടെലികോം കമ്പനികള്‍ക്ക് 90 ദിവസം മാത്രമേ അനൂകുല്യങ്ങള്‍ നല്‍കാന്‍ സാധിക്കുള്ളൂ എന്ന നിര്‍ദേശവുമായി ട്രായ് മുന്നോട്ട് വന്നിട്ടുണ്ട്. നിയമപരമായി നോക്കുകയാണെങ്കില്‍ ഡിസംബര്‍ 3-നു കാലാവധി തീരേണ്ടതാണ്. എന്നാല്‍ സൗജന്യ സേവനങ്ങള്‍ തുടരും എന്ന് ജിയോ വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍