UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ വധം: പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത് സുഹൃത്തുക്കളില്‍ നിന്ന്‍

അഴിമുഖം പ്രതിനിധി

ജിഷ വധക്കേസില്‍ പ്രതി അമി ഉള്‍ ഇസ്ലാം പൊലീസിന് നല്‍കിയതായി പറയപ്പെടുന്ന മൊഴികളിലെ പുറത്തുവരുന്ന വിവരങ്ങള്‍ ഇപ്രകാരമാണ്: എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. 

* ജിഷയെ കൊലപ്പെടുത്തിയത് പെട്ടെന്നുള്ള പ്രകോപനത്തെ തുടര്‍ന്നല്ല.

* മുന്‍വൈര്യാഗ്യമാണ് കൊലയ്ക്ക് കാരണം

* കൊല നടത്തിയത് ഒറ്റയ്ക്ക്

* കൊലയ്ക്കുള്ള കാരണം കളിയാക്കിയതിനെ തുടര്‍ന്നുണ്ടായ പക

* സ്ത്രീകളുടെ കുളിക്കടവില്‍ അമി ഉള്‍ ഇസ്ലാം കുളിക്കാനിറങ്ങിയത് ചില സ്ത്രീകള്‍ ചോദ്യം ചെയ്യുകയും വാക്കേറ്റത്തെ തുടര്‍ന്ന് ഒരു സത്രീ അമിയെ അടിക്കുകയും ചെയ്തു. ഈ സമയയത്ത് അവിടെയുണ്ടായിരുന്ന ജിഷ ഇയാളെ കളിയാക്കി. ഇതാണ് പകയ്ക്ക് കാരണം.

* ഈ സംഭവത്തിനുശേഷം ജിഷയുടെ വീട് തേടിപ്പിടിച്ചെത്തി, അവിടെവച്ച് ജിഷയുമായി വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ ജിഷ ചെരുപ്പൂരി അടിച്ചു. ഇതിനുശേഷം തിരിച്ചു പോയി. 

* അന്നേ ദിവസം മദ്യപിച്ച് തിരികെയെത്തി. വീണ്ടും വക്കേറ്റമുണ്ടായി. ഇതിനിടയില്‍ ജിഷയെ ആക്രമിച്ചു.

* ആദ്യം കത്തിയുപയോഗിച്ച് കുത്തി വീഴ്ത്തി

* കുത്തേറ്റ ജിഷ കടിച്ചപ്പോള്‍ തിരിച്ചും കടിച്ചു

* കുത്തേറ്റു വീണ ജിഷ വെള്ളം ചോദിച്ചപ്പോള്‍ മദ്യം കൊടുത്തു

* പിന്നീട് മാനഭംഗം നടത്താന്‍ ശ്രമിച്ചു. ജിഷ എതിര്‍ത്തപ്പോള്‍ ജനനേന്ദ്രിയം കുത്തിക്കീറി

* കൊലയ്ക്കുശേഷം സമീപത്തെ കനാല്‍ വഴി രക്ഷപെട്ടു

* ചെളി പുരണ്ടതിനെ തുടര്‍ന്നാണ് ചെരുപ്പ് ഉപേക്ഷിച്ചത്

* കൊലപാതകത്തിനുശേഷം പെരുമ്പാവൂരില്‍ നിന്നും അസമിലേക്ക് കടന്നു

* ഇവിടെ ഉപയോഗിച്ചിരുന്ന മൊബൈല്‍ സിം ഉപേക്ഷിച്ചാണ് അസമിലേക്ക് പോയത്

* അന്വേഷണം തന്റെ നേര്‍ക്കു വരുന്നില്ല എന്നു കണ്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് തിരിച്ചെത്തി

കാഞ്ചിപുരത്തെ ശിങ്കിടിവാക്കത്തു നിന്നാണ് അമി ഉള്‍ ഇസ്ലാമിനെ പൊലീസ് പിടികൂടുന്നത്. ഈ സമയത്ത് ഇയാള്‍ ഇവിടെയൊരു കൊറിയര്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. പുതിയ സിം കാര്‍ഡാണ് കാഞ്ചീപുരത്ത് ഉപയോഗിച്ചിരുന്നതെങ്കിലും ഫോണിന്റെ ഐ എം ഇ ഐ നമ്പര്‍ അമിയിലേക്കെത്താന്‍ പൊലീസിനെ സഹായിച്ചു. അമിയുടെ നാലു സുഹൃത്തുക്കളെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരാണ് അന്വേഷണവിവരങ്ങള്‍ അമിയെ അറിയിച്ചിരുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അമിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ പങ്കുവച്ചിരുന്നു. ഇത് പൊലീസിന് സഹായകമായി.

അതേസമയം മുംബൈയിലുള്ള ഡിജിപി ലോക്‌നാഥ് ബെഹെറ ഇന്നു വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തുമെന്നും ഏഴുമണിയോടെ അമിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും അറിയുന്നു. അതേസമയം ജിഷയുടെ വീട്ടിലെത്തി പ്രതിയെ തെളിവെടുപ്പിന് എത്തിക്കുകയെന്ന വെല്ലുവിളി എങ്ങനെ നേരിടണമെന്ന ആലോചനയും പൊലീസിനുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍