UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ വധക്കേസ്; പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാനുള്ള അപേക്ഷ ഇന്നു കോടതിയില്‍

അഴിമുഖം പ്രതിനിധി

ജിഷ വധക്കേസില്‍ പ്രതി അമി ഉള്‍ ഇസ്ലാമിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാനുള്ള അപേക്ഷ പൊലീസ് ഇന്നു കോടതിയില്‍ സമര്‍പ്പിക്കും. കോടതി നിയമിക്കുന്ന മജിസ്‌ട്രേറ്റാവും തിരിച്ചറിയല്‍ പരേഡിന് മേല്‍നോട്ടം വഹിക്കുന്നത്. 

അമീ ഉള്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ തിരിച്ചറിയല്‍ പരേഡിനാണ് മുന്‍ഗണനയെന്നും ഇതിനാലാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തതെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിനുള്ള നടപടി ക്രമങ്ങള്‍ വൈകിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സാക്ഷികളെയും സമന്‍സ് അയച്ച് വരുത്തേണ്ടതിനാല്‍ തിങ്കളോ ചൊവ്വയോ ആകും തിരിച്ചറിയില്‍ പരേഡ് നടക്കുക. ഇതിനുശേഷമാകും മറ്റു തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുക.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍