UPDATES

മുഖംമൂടിയില്ലാതെ ജിഷ കൊലക്കേസ് പ്രതി കോടതിയില്‍ ; ജൂലെ 13വരെ റിമാന്‍ഡ് ചെയ്തു

Avatar

അഴിമുഖം പ്രതിനിധി

ജിഷ കൊലക്കേസില്‍ അറസ്റ്റിലായ അമീറുള്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. ജൂലൈ13 വരെയാണ് ഇയാളെ റിമാന്‍ഡ്‌ ചെയ്തിരിക്കുന്നത്. അറസ്റ്റിലായി നാളുകള്‍ക്ക് ശേഷം ആദ്യമായി ഇയാളെ മുഖമൂടിയില്ലാതെയാണ് പൊലീസ് പുറത്തിറക്കിയത്. ജുഡീഷ്യല്‍ കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാക്കിയപ്പോഴും മുഖം മൂടിയാണ് ഇയാളെ കോടതിയില്‍ എത്തിച്ചത്. മാധ്യമങ്ങള്‍ക്ക് ഇയാളുടെ ഫോട്ടോ ലഭിച്ചുവെങ്കിലും അത് പുറത്തു വിടരുതെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.

പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും തിരിച്ചറിയല്‍ പരേഡ് നടത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞു. കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയുമായി അന്വേഷണസംഘം ഇന്നലെ കാഞ്ചീപുരത്ത് പോയിരുന്നു. അന്വേഷണ ഉദ്യാഗസ്ഥന്‍ ഡിവൈഎസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി കാഞ്ചിപുരത്തേക്ക് പോയത്. സംഭവ ദിവസം പ്രതി ധരിച്ച വസ്ത്രം കാഞ്ചിപുരത്ത് ഉപേക്ഷിച്ചിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണസംഘം അവിടെ തെളിവെടുപ്പിന് എത്തിയത്. കാഞ്ചിപുരത്തെ കൊറിയന്‍ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു പ്രതി പിടിയിലായത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍