UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ വധക്കേസ് ; പ്രതിയെ കോടതിയില്‍ ഹാജരാക്കി

അഴിമുഖം പ്രതിനിധി 

ജിഷ വധക്കേസ് പ്രതി  അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി. ഹെല്‍മറ്റ് ധരിപ്പിച്ചാണ് പൊലീസ്  ഇയാളെ  കോടതിയിലെത്തിച്ചത്. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാലാണ് പ്രതിയുടെ മുഖം  മറച്ചുപിടിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ആവശ്യമാണ് അന്വേഷ സംഘം കോടതിയില്‍ വയ്ക്കുക. പ്രതിയെ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. അമീറുള്‍ ഇസ്ലാമിനെ കോടതിയിലെത്തിക്കുന്നത് കാണാനായി നൂറുകണക്കിനാളുകളാണ്  കോടതി പരിസരത്ത് എത്തിയിരുന്നത്.

തൃശൂരില്‍നിന്ന് വൈകിട്ടോടെ ആലുവയില്‍ എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതുണ്ടെന്നും കുറ്റമറ്റ രീതിയിലുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ ഉറപ്പുവരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും എഡിജിപി ബി സന്ധ്യ വ്യക്തമാക്കിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍