UPDATES

ജിഷ കേസില്‍ വിചാരണ ഇന്ന് തുടങ്ങും; അഡ്വ. ആളൂരിനെ തടയുമെന്ന് ദളിത് പ്രതികരണവേദി

അഴിമുഖം പ്രതിനിധി

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണ ഇന്ന് തുടങ്ങും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. കേസിലെ പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടി അഡ്വ ബി എ ആളൂര്‍ ഹാജരാകുമെന്നാണ് വിവരം. എന്നാല്‍ സൗമ്യക്കേസില്‍ പ്രതിക്കു വേണ്ടി ഹാജരായ അഡ്വ. ആളൂര്‍ ഈ കേസില്‍ ഹാജരായാല്‍ തടയുമെന്ന് ദളിത് പ്രതികരണവേദി അറിയിച്ചിട്ടുണ്ട്.

1500 പേജുളള കുറ്റപത്രത്തില്‍ അമീറു മാത്രമാണ് പ്രതി. അഞ്ചു മാസം നീണ്ട അന്വേഷണ നടപടികള്‍ക്കു ശേഷമാണ് വിചാരണയിലേക്ക് കടക്കുന്നത്. അവധി ദിവസങ്ങള്‍ ഒഴിവാക്കി വിചാരണ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ കുറ്റപത്രത്തില്‍ 195 സാക്ഷിമൊഴികളും 125 ശാസ്ത്രീയ തെളിവുകളും 70 തൊണ്ടി മുതലുകളുമുണ്ട്. ഇന്ന് തുടങ്ങുന്ന വിചാരണ ജനുവരി-23നാണ് പൂര്‍ത്തിയാകുവാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

പെരുമ്പാവൂര്‍ സ്വദേശിയും നിയമവിദ്യാര്‍ത്ഥിനിയുമായ ജിഷയെ ഏപ്രില്‍ 28-ന് വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി മാനഭംഗപ്പെടുത്തുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍