UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ കൊലക്കേസ് ; തിരിച്ചറിയല്‍ പരേഡ് ഇന്ന്

അഴിമുഖം പ്രതിനിധി 

ജിഷയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ അസം സ്വദേശി അമീറുല്‍ ഇസ്‌ലാമിന്റെ തിരിച്ചറിയല്‍ പരേഡ് ഇന്ന് കാക്കനാട് ജയിലില്‍ നടക്കും. കുന്നുംപുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി 9ലെ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് തിരിച്ചറിയല്‍ പരേഡിന് മേല്‍നോട്ടം വഹിക്കുന്നത്.

കൊച്ചി കാക്കനാട് ജയിലില്‍ നടക്കുന്ന തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുക്കാന്‍ ഏഴ് സാക്ഷികള്‍ക്കാണ് പൊലീസ് സമന്‍സ് നല്‍കിയിരിക്കുന്നത്. ഇതില്‍ ജിഷയുടെ സമീപവാസികളായ മൂന്ന് പേരും പ്രതി അമീറുല്‍ ഇസ്‌ലാം ചെരുപ്പ് വാങ്ങിയ കടക്കാരനും പ്രതിയോടൊപ്പം ലോഡ്ജില്‍ താമസിച്ചിരുന്ന സുഹൃത്തുക്കളും ഉള്‍പ്പെടും. തിരിച്ചറിയല്‍ പരേഡിന് ശേഷമായിരിക്കും പ്രതിയെ മുഖം മറക്കാതെ പൊതുജനത്തിന് മുന്നിലെത്തിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍