UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ കേസ് ; പ്രതിയെ അയല്‍വാസി തിരിച്ചറിഞ്ഞു

അഴിമുഖം പ്രതിനിധി

ജിഷ കൊലക്കേസില്‍ അറസ്റ്റിലായ അസം സ്വദേശി അമിറുള്‍ ഇസ്ലാമിനെ ജിഷയുടെ അയല്‍വാസി തിരിച്ചറിഞ്ഞു. കുന്നുംപുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിട്രേറ്റിന്റെ സാനിധ്യത്തില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ അയല്‍വാസി തിരിച്ചറിഞ്ഞത്.

കൊച്ചി കാക്കനാട് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുക്കാന്‍ ഏഴ് സാക്ഷികള്‍ക്കാണ് പൊലീസ് സമന്‍സ് നല്‍കിയിരുന്നത്. ഇതില്‍ ജിഷയുടെ സമീപവാസികളായ മൂന്ന് പേരും പ്രതി അമീറുല്‍ ഇസ്‌ലാം ചെരുപ്പ് വാങ്ങിയ കടക്കാരനും പ്രതിയോടൊപ്പം ലോഡ്ജില്‍ താമസിച്ചിരുന്ന സുഹൃത്തുക്കളും ഉള്‍പ്പെടും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍