UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷയുടെ സഹോദരിയുടെ സുഹൃത്തിനെ തിരയുന്നു

അഴിമുഖം പ്രതിനിധി

പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകം നടന്ന് പത്തുദിവസമായിട്ടും തുമ്പൊന്നും ലഭിക്കാതെ പൊലീസ്. കൊലപാതകം നടന്ന വീട്ടില്‍ നിന്ന് ലഭിച്ച രണ്ട് വിരലടയാളങ്ങളും പൊലീസ് കസ്റ്റഡിയിലുള്ളവരുടേതുമായി സാമ്യമില്ല. കൂടാതെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങള്‍ ഉപയോഗിച്ചല്ല കൊലപാതകം നടത്തിയിരിക്കുന്നതെന്ന് സൂചനയുണ്ട്. ഈ ആയുധങ്ങളില്‍ രക്തക്കറയില്ല. ഇപ്പോള്‍ കസ്റ്റഡിയില്‍ കഴിയുന്നവര്‍ക്ക് എതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അഞ്ചുപേരെയാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

ജിഷയുടെ സഹോദരിയുമായി അടുത്ത ബന്ധമുള്ളവരിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. സഹോദരിയുടെ ഫോണിലേക്ക് വിളിച്ചവരുടെ പട്ടിക പൊലീസ് പരിശോധിച്ചു തുടങ്ങി. സഹോദരി അച്ഛനൊപ്പം താമസിച്ചിരുന്നപ്പോള്‍ അവരെ സന്ദര്‍ശിച്ചിരുന്ന ഒരാള്‍ക്കുവേണ്ടിയും പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

സഹോദരി ദീപ ആരെയോ ഭയപ്പെടുന്നതായി വനിത കമ്മീഷന്‍ അധ്യക്ഷ കെസി റോസക്കുട്ടി പറഞ്ഞു. ദീപയുടെ മൊഴിയും കമ്മീഷന്‍ രേഖപ്പെടുത്തി.കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജിഷയുടെ കൊലയാളിയെ കുറിച്ചുള്ള വിവരം ലഭിച്ചുവെന്ന് വനിതാ കമ്മീഷന്‍ വെളിപ്പെടുത്തി. ദീപയുടെ മൊഴിയെടുത്തശേഷമാണ് കമ്മീഷന്റെ വെളിപ്പെടുത്തല്‍ വിവരങ്ങള്‍ പൊലീസിന് കൈമാറുമെന്നും കമ്മീഷന്‍ പറഞ്ഞു.

ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പിഴവില്ലെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍. തെളിവുകള്‍ ശേഖരിക്കാന്‍ പര്യാപ്തമാണ് റിപ്പോര്‍ട്ടെന്നും അവര്‍ പറയുന്നു.

ദീപയുടെ സുഹൃത്ത് അന്യസംസ്ഥാനക്കാരനെന്ന് റിപ്പോര്‍ട്ട്. അന്വേഷണം പോസിറ്റീവാണെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കുടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും എഡിജിപി പത്മകുമാര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍