UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്യസംസ്ഥാനക്കാരനായ സുഹൃത്തില്ലെന്ന് ജിഷയുടെ സഹോദരി ദീപ

അഴിമുഖം പ്രതിനിധി

ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ സഹോദരി ദീപയുടെ അന്യ സംസ്ഥാന സുഹൃത്താണെന്ന പൊലീസിന്റേയും വനിതാ കമ്മീഷന്റേയും പ്രചാരണത്തിന് എതിരെ ദീപ രംഗത്ത്. ശക്തവും വൈകാരികമായിട്ടാണ് ദീപ പ്രതികരിച്ചത്.

തനിക്ക് അന്യസംസ്ഥാനക്കാരനുമായി ബന്ധമില്ലെന്ന് അവര്‍ പറഞ്ഞു. ഹിന്ദി അറിയില്ല. ഒരു ഹിന്ദിക്കാരനേയും അറിയില്ല. തന്റെ കുടുംബത്തെ തകര്‍ക്കാന്‍ ആരോ ശ്രമിക്കുന്നു. ജിഷ എന്റെ ചോരയാണ്. ജിഷയെ കൊലയ്ക്ക് കൊടുത്തിട്ട് തനിക്ക് എന്ത് നേടാനാണെന്ന് ചോദിച്ച ദീപ ജിഷയെ ഒരാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വെളിപ്പെടുത്തി.

ഇന്നലെയാണ് ദീപയുടെ അന്യസംസ്ഥാനക്കാരനായ സുഹൃത്തിനെ പൊലീസ് തിരയുന്ന വിവരം പുറത്തുവന്നത്. ഇയാള്‍ ദീപയെ സ്ഥിരം സന്ദര്‍ശിച്ചിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ ദീപ ആരെയോ ഭയപ്പെടുന്നുവെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ കെസി റോസക്കുട്ടിയും പറഞ്ഞിരുന്നു. ഇവര്‍ ദീപയുടെ മൊഴിയെടുക്കുകയും കൊലയാളിയെ കുറിച്ചുള്ള വിവരം ലഭിച്ചുവെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍