UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാമൂഹിക പ്രതിബദ്ധ തെളിയിച്ചവരോട്, എനിക്ക് എന്റെ ജീവിതം നഷ്ടമായി

അഴിമുഖം പ്രതിനിധി

പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ജിഷയുടെ ഘാതകനെന്ന പേരില്‍ പൊലീസ് പുറത്തുവിട്ട രേഖാചിത്രത്തോട് സാമ്യമുള്ളതുകൊണ്ട് സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായ പരവൂര്‍ സ്വദേശി തസ്ലിക്കിന്റെ ജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലേക്ക്. പ്രതിയെന്ന തരത്തില്‍ അദ്ദേഹത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ തസ്ലീക്കിന് ഉണ്ടായിരുന്ന ജോലി ഏതാണ്ട് നഷ്ടപ്പെട്ട അവസ്ഥയാണ്. സിനിമാമോഹം കൊണ്ടു നടക്കുന്ന ഈ ചെറുപ്പക്കാരന്‍ ഏറെ നാളത്തെ അലച്ചിലിനുശേഷം ഒരു സിനിമയില്‍ വേഷം ശരിയായിരുന്നു.എന്നാല്‍ ജിഷയുടെ ഘാതകനെന്ന നിലയില്‍ വാര്‍ത്ത വന്നതോടെ അഭിനയിച്ചു കൊണ്ടിരുന്ന സിനിമയില്‍ നിന്നും തസ്ലിക്കിനെ ഒഴിവാക്കി.

ചിലരുടെ സാമൂഹിക പ്രതിബദ്ധത തെളിയിക്കാനുള്ള വ്യഗ്രതയില്‍ തനിക്ക് നഷ്ടമാകുന്ന ജീവിതമാണെന്നു തസ്ലിക് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

തസ്‌ക്കിന്റെ ഹൃദയസ്പര്‍ശിയായ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു;

ചിലര്‍ അവരുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചു. പാമ്പ് കടിച്ച ശേഷം ഇടിമിന്നലേറ്റ് ചാവണേ എന്ന് പോലും മുഖ പുസ്തകത്തില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചവര്‍ ഉണ്ട് എന്ന് ചില കമന്റുകളിലൂടെ വായിച്ചറിയാന്‍ കഴിഞ്ഞു. പക്ഷെ എന്റെ നഷ്ടങ്ങളുടെ ആരംഭം ആണിത്. ജീവിതത്തില്‍ ഒരു അഭിനേതാവ് ആകണം എന്നായിരുന്നു എന്നായിരുന്നു ആഗ്രഹം. അതിനായി ഒരുപാട് കഷ്ടപ്പെട്ടിടുണ്ട്. അതിനിടയില്‍ കുടുംബവും കുട്ടിയും ഉള്ളത് കൊണ്ടാണ് അഷ്ടിക്കു വക തേടി മറ്റു ജോലികള്‍ക്കായി പോയിരുന്നത്. അതും നിലച്ച മട്ടാണ്. ഇപ്പോള്‍ ഇതാ ഞാന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്ന് എന്നെ ഒഴിവാക്കിയതായും അറിയുന്നു. സാമൂഹിക പ്രതിബദ്ധത തെളിയിച്ചവര്‍ക്കെല്ലാം എന്റെ നന്ദി രേഖപെടുത്തി കൊള്ളുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍