UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്വേഷണം ജാലവിദ്യയല്ല, ശാസ്ത്രീയ അന്വേഷണവുമായി മുന്നോട്ടു പോകും: ബഹ്‌റ

അഴിമുഖം പ്രതിനിധി

ജിഷ കൊലപാതക കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും കേസ് തെളിയിക്കുമെന്നും ഡിജിപി ലോകനാഥ് ബഹ്‌റ പറഞ്ഞു. പെരുമ്പാവൂരില്‍ ജിഷയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബഹ്‌റ.

കേസന്വേഷണം ജാലവിദ്യയല്ല. ശാസ്ത്രീയമായ അന്വേഷണവുമായി മുന്നോട്ടു പോകും. എന്നാല്‍ കേസ് എപ്പോള്‍ തെളിയുമെന്ന് പറയാനാകില്ലെന്നും ചിലപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ തെളിയിക്കാനായേക്കും. മറ്റുചിലപ്പോള്‍ ഒരു വര്‍ഷം വരെ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 28-ാം തിയതിയാണ് ജിഷ കൊല്ലപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍