UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷയുടെ കൊലപാതകം; പ്രതിയെന്നു സംശയിക്കുന്നയാള്‍ പിടിയില്‍

അഴിമുഖം പ്രതിനിധി

പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കി കൊല ചെയ്ത കേസില്‍ പ്രതിയെന്നു സംശയിക്കുന്നയാളെ കണ്ണൂരില്‍ നിന്നും പിടികൂടി. ജിഷയുടെ അയല്‍വാസിയാണ് ഇയാള്‍. പെരുമ്പാവൂര്‍ പൊലീസിന് ഇയാളെ കൈമാറി. ഉടന്‍ തന്നെ ഇയാളെ പെരുമ്പാവൂരില്‍ എത്തിക്കും. കൊലപാതകം നടന്ന ദിവസം ഇയാള്‍ പെരുമ്പാവൂരില്‍ ഉണ്ടായിരുന്നതായി മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

നേരത്തെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിലൊരാള്‍ പെണ്‍കുട്ടിയെ നൃത്തം പഠിപ്പിച്ചിരുന്നയാളും മറ്റൊരാള്‍ പെണ്‍കുട്ടി നേരത്തെ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ജീവനക്കാരനുമാണ്. ഇരുവരും പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായിരുന്നു. ഇവരെ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയില്‍ എടുത്തത്.

അതേസമയം പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസ് എടുത്തു. മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍