UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷയെ അരുംകൊല ചെയ്ത അമിറുള്‍ രക്തം കണ്ടപ്പോള്‍ തലചുറ്റിവീണെന്ന്: ഇത് ആളൂരിന്റെ തന്ത്രമോ?

കൊടുംകുറ്റവാളി രക്തം കണ്ടപ്പോള്‍ തലചുറ്റി വീണത് പോലീസിനെ പോലും ആശയക്കുഴപ്പത്തിലാക്കുന്നു

പെരുമ്പൂവൂരിലെ ജിഷ വധക്കേസിലെ മുഖ്യപ്രതി അമിറുള്‍ ഇസ്ലാം രക്തം കണ്ടപ്പോള്‍ തലചുറ്റി വീണെന്ന് റിപ്പോര്‍ട്ട്. കേരളത്തെ ഞെട്ടിച്ച അരുംകൊലയിലെ ഏക പ്രതി രക്തം കണ്ടപ്പോള്‍ തലചുറ്റി വീണെന്ന വാര്‍ത്തയും കേരളം ഞെട്ടലോടെയാണ് കേള്‍ക്കുന്നത്.

കുടല്‍മാല മുറിഞ്ഞ് പുറത്തുചാടിയ നിലയിലും കത്തി നെഞ്ചില്‍ കുത്തിയിറക്കിയ നിലയിലുമായിരുന്നു ജിഷയുടെ മൃതദേഹം കണ്ടത്. കൊടും നരാധമനെന്നും സ്ഥിരം കുറ്റവാളിയെന്നും രക്തം കണ്ട് അറപ്പ് മാറിയവനെന്നുമാണ് അമിറുളിനെ പോലീസ് വിശേഷിപ്പച്ചത്. എന്നാല്‍ ഈ കൊടുംകുറ്റവാളി രക്തം കണ്ടപ്പോള്‍ തലചുറ്റി വീണത് പോലീസിനെ പോലും ആശയക്കുഴപ്പത്തിലാക്കുന്നു.

കഴിഞ്ഞ ദിവസം കാക്കനാട് സബ്ജയിലിലാണ് സംഭവമുണ്ടായത്. അമിറുള്ളിന്റെ സെല്ലിലെ രണ്ട് തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇത് തീവ്രമായതോടെ ഒരാളുടെ ദേഹത്ത് മുറിവുണ്ടാകുകയും ചോര പൊടിയുകയും ചെയ്തു. രക്തം കണ്ട് ബോധരഹിതനായി താഴെ വീണ അമിറുളിനെ സഹതടവുകാരാണ് വെള്ളം തെളിപ്പിച്ച് എഴുന്നേല്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കാക്കനാട് സബ്ജയിലിലെ ഏറ്റവും വലിയ തമാശയായി ഇത് മാറിയിരിക്കുകയാണ് ഇപ്പോള്‍.

എന്നാല്‍ ഈ ബോധംകെടലിനെ അത്ര നിസാരമായി കാണാന്‍ സാധിക്കില്ല. കാരണം അഡ്വ. ആളൂര്‍ ആണ് അമിറുളിന്റെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. കേസ് ജയിക്കാന്‍ ഏത് മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നതില്‍ കുപ്രസിദ്ധനാണ് ഇദ്ദേഹം. അമിറുളിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഏറ്റവും നല്ല അവസരമാണ് ഇപ്പോള്‍ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. രക്തംകണ്ടാല്‍ തലചുറ്റി വീഴുന്ന അമിറുള്‍ ഇത്ര ക്രൂരമായ ഒരു കൃത്യം നിര്‍വഹിക്കില്ലെന്ന് വാദിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. അതേസമയം ഇത്തരത്തില്‍ ഒരു വാദം ഉയര്‍ത്താനും ചര്‍ച്ച സൃഷ്ടിക്കാനും ആളൂരിന്റെ ഉപദേശപ്രകാരം അമിറുള്‍ മനഃപ്പൂര്‍വം ബോധംകെട്ടു വീണതാണോയെന്നും അന്വേഷിക്കേണ്ടതുണ്ട്.

കാരണം ഇത്തരത്തില്‍ ചോര കണ്ടാല്‍ ബോധംകെടുന്നയാളാണോ കേരളത്തിലെ ഏറ്റവുമധികം ചര്‍ച്ചയായ അരുംകൊല ചെയ്തതെന്ന ചോദ്യം തടവുകാര്‍ തന്നെ ഉന്നയിക്കുന്നുണ്ട്. കൂടാതെ അമിറുളിന്റെ പെരുമാറ്റത്തിലും ഇടപെടലിലും ആരോ ഇയാളെ ഡമ്മിയാക്കിയതാണെന്ന് തോന്നിക്കുന്നുവെന്നും സഹതടവുകാര്‍ പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍