UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ കൊലക്കേസ്; പ്രതികളായി മുഖം മറച്ചെത്തിയത് പോലീസുകാര്‍

അഴിമുഖം പ്രതിനിധി

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിയും ദളിത് യുവതിയുമായ ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെന്ന പേരില്‍ ജനത്തിനു മുന്പിലെത്തിയത് പോലീസുകാര്‍. കളമശേരി റിസര്‍വ് ക്യാമ്പിലെ കെ എ പി അഞ്ച് ബറ്റാലിയനിലെ രണ്ടു പൊലീസുകാരെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖം മൂടിക്കെട്ടി എത്തിച്ചത്. തീര്‍ത്തും മനുഷ്യത്വരഹിതമായ രീതിയില്‍ ജിഷ കൊല്ലപ്പെട്ടിട്ടു നാളുകള്‍ ഏറെയായിട്ടും അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയില്‍ തുടരുന്നതിന്റെ നാണക്കേട് മാറ്റുവാനും ജനരോഷം രോഷം തണുപ്പിക്കുവാനും ഉന്നതഭരണതല നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പൊലീസിന്റെ പ്രച്ഛന്ന വേഷം. ദേശാഭിമാനി ദിനപ്പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍