UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷയ്ക്ക് സുരക്ഷിതയായി കഴിയാന്‍ ഒരു വീട് ഒരുങ്ങുന്നുണ്ടായിരുന്നു

അഴിമുഖം പ്രതിനിധി

ജിഷമോള്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയില്ല, ഭൂമിയില്ല തുടങ്ങിയ രാഷ്ട്രീയാരോപണങ്ങള്‍ മുറുകുമ്പോഴും പെരുമ്പാവൂര്‍ മുടക്കുഴ പഞ്ചായത്തിലെ മലയാംകുളത്ത് ജിഷമോള്‍ക്കും അമ്മ രാജേശ്വരിക്കും സുരക്ഷിതമായി കഴിയാനുള്ള ഒരു വീടിന്റെ നിര്‍മാണം പാതിപിന്നിട്ട അവസ്ഥയിലാണ്. കൂവപ്പടി ബ്ലോക് പഞ്ചായത്ത് പദ്ധതിയില്‍ പെടുത്തിയാണ് ഭൂമിയും വീട് നിര്‍മാണത്തിന് തുകയും അനുവദിച്ചത്. ജിഷമോളും അമ്മയും താമസിച്ചുവന്നിരുന്നത് രായമംഗലം പഞ്ചായത്തിലാണെങ്കിലും ബ്ലോക്ക് പദ്ധതിപ്രകാരം ബ്ലോക്കിനു കീഴില്‍ വരുന്ന പഞ്ചായത്തുകളില്‍ എവിടെയും ഭൂമിയനുവദിക്കാവുന്നതാണ്. ഇപ്രകാരമാണ് മുടക്കുഴയിലെ മലയാംകുളത്ത് അഞ്ചുസെന്റ് ഭൂമി നല്‍കിയത്. കഴിഞ്ഞ ആറുമാസമായി ഇവിടെ വീടുനിര്‍മാണം നടന്നുവരുന്നുണ്ട്. കട്ടളയും ജനലുകളും പിടിപ്പിച്ച കെട്ടിടത്തിന്റെ നിര്‍മാണം പാതിവഴിയിലെത്തി നില്‍ക്കുമ്പോഴാണ്, ജിഷ കൊല്ലപ്പെടുന്നത്.

ജിഷമോള്‍ക്കും അമ്മ രാജേശ്വരിക്കും ഭൂമി വാങ്ങുന്നതിനും വീടുവയ്ക്കുന്നതിനും ധനസഹായം നല്‍കിയിരുന്നതായി ഇന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പിലും പറയുന്നുണ്ട്. 2014-15 ല്‍ പ്രത്യേക പരിഗണനയില്‍ ഉള്‍പ്പെടുത്തി ഭൂമി വാങ്ങുന്നതിന് 3.75 ലക്ഷം രൂപ അുവദിച്ചതായാണ് പറയുന്നത്. ഈ തുകയുപയോഗിച്ചാണ് മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ അഞ്ചുസെന്റ് വസ്തു വാങ്ങിയതെന്നും ഇവിടെ വീടുവയ്ക്കുന്നതിനായി പ്രത്യേക പരിഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മൂന്നുലക്ഷം രൂപയുടെ ഭവനനിര്‍മാണ ധനസഹായം അനുവദിച്ചിരുന്നതായും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിക്കുന്നു. തറപണി പൂര്‍ത്തീകരിച്ചതിനാല്‍ രണ്ടാം ഗഡു തുകയുള്‍പ്പെടെ മൊത്തം 1.2 ലക്ഷം രൂപ നല്‍കി. മൂന്നാം ഗഡുവായ 1.2 ലക്ഷം രൂപയും നാലാം ഗഡുവായ 45,000 രൂപയും പണിപൂര്‍ത്തിയാക്കുന്ന മുറയ്ക്ക് അനുവദിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍