UPDATES

ജിഷ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

അഴിമുഖം പ്രതിനിധി

പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ഥിനി ജിഷയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റവാളി അമിറുള്‍ ഇസ്ലാമിനെതിരെ പോലീസ് ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ചയോടു കൂടി അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള 90 ദിവസത്തെ സമയപരിധി അവസാനിച്ചിരുന്നു. എന്നാല്‍ അന്ന് പൊതു അവധിയായതിനാലാണ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.

പോലീസിന്റെ കുറ്റപത്രത്തില്‍ പ്രധാനമായും ഏഴു തെളിവുകളാണ് അമിറുള്‍ ഇസ്ലാമിനെതിരെയുള്ളത്.

1.ബലാത്സംഗ ശ്രമത്തിനിടെ അമിറുള്‍ ജിഷയുടെ പുറത്തു കടിച്ചിരുന്നു. ചുരിദാറില്‍ പുരണ്ട ഉമിനീരില്‍ നിന്ന് പ്രതിയുടെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തു.

2.ജിഷയുടെ നഖങ്ങളില്‍ അമിറുളിന്റെ തൊലി പറ്റിപ്പിടിച്ചിരുന്നു. ഇതില്‍ നിന്നുളള ഡിഎന്‍എ വേര്‍തിരിച്ചെടുത്തു

3.ചുരിദാറിലെ ചോരയില്‍ നിന്ന് അമീറിന്റെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തു

4.വീട്ടിലെ വാതിലില്‍ നിന്ന് അമീറിന്റെ രക്തം ലഭിച്ചു.ഇതില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ചെടുത്തു

5. കൊലക്കത്തിയില്‍ നിന്ന് ജിഷയുടെ ഡിഎന്‍എ കണ്ടെത്തി

6.പ്രതിയുടെ ചെരുപ്പിലുള്ള ജിഷയുടെ രക്തത്തില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ചെടുത്തു

7.ചെരുപ്പില്‍ പതിഞ്ഞ മണല്‍ ജിഷയുടെ വീട്ടിലേതാണെന്ന് ശാസ്ത്രീയ പരിശോധനാഫലം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍