UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണു കോപ്പിയടിച്ചെന്ന നെഹ്രു കോളേജ് അധികൃതരുടെ വാദം പൊളിയുന്നു

ജിഷ്ണു കോപ്പിയടിച്ചതായി തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കി.

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് കോപ്പിയടിച്ച് പിടിച്ചതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന കോളേജ് അധികൃതരുടെ വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചതായി തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേഷശ പ്രകാരം തെളിവെടുപ്പിനായി നെഹ്രു കോളേജില്‍ എത്തിയതായിരുന്നു പരീക്ഷ കണ്‍ട്രോളര്‍ ഡോ. എസ് ഷാബു. സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ജി പി പത്മകുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ കോപ്പിയടിക്കുകയോ കൃത്രിമത്വം കാണിക്കുകയോ ചെയ്താല്‍ അന്ന് തന്നെ സര്‍വകലാശാലയെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ ജിഷ്ണു പ്രണോയ് കോപ്പിയടിച്ചതായി അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് പരീക്ഷ കണ്‍ട്രോളര്‍ വ്യക്തമാക്കി.

കോപ്പിയടി പിടിച്ചതിന്റെ മനോവിഷമത്തില്‍ ജിഷ്ണു ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കോളേജ് അധികൃതരുടെ വാദം. എന്നാല്‍ മുറിയില്‍ വച്ച് അധ്യാപകര്‍ ജിഷ്ണുവിനെ അപമാനിച്ചെന്നും ജിഷ്ണുവിന്റെ മൃതദേഹത്തില്‍ കണ്ട മുറിപ്പാടുകള്‍ മര്‍ദ്ദനമേറ്റതിന്റേതാണെന്നുമാണ് ജിഷ്ണുവിന്റെ സഹപാഠികളും കുടുംബാംഗങ്ങളും ആരോപിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍