UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണുവിന്റെ മരണം; പ്രതി ചേര്‍ക്കപ്പെട്ട അധ്യാപകര്‍ ഒളിവില്‍

പ്രിന്‍സിപ്പല്‍ അടക്കം അ്ഞ്ചുപേര്‍ക്കെതിരേയാണു ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയത്

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രേരണക്കുറ്റം ചുമത്തിയ പ്രിന്‍സിപ്പല്‍ അടക്കമുള്ള അഞ്ച് അധ്യാപകരും ഒളിവില്‍ പോയതായി വിവരം. അറസ്റ്റ് ഉണ്ടായക്കുമെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ഇവര്‍ ഒളിവില്‍ പോയതെന്നാണ് അറിയുന്നത്.

പാമ്പാടി നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ എസ്. വരദരാജന്‍, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകനായ സി പി പ്രവീണ്‍, എക്‌സാം സെല്‍ അംഗങ്ങളായ വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരേയാണ് ആത്മഹത്യ പ്രേരണകുറ്റം പൊലീസ് ചുമത്തിയത്.
ഒളിവില്‍ പോയവര്‍ തമിഴ്‌നാട്ടില്‍ ഉണ്ടെന്നാണു പൊലീസിനു വിവരം കിട്ടിയത്. ഇവര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നുണ്ട്.

അതേസമയം നെഹ്‌റു കോളേജിനു മുന്നില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തുകയാണ്. ഇതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ ഭീഷണി മുഴക്കിയ ചെയര്‍മാന്‍ കൃഷ്ണദാസിനെതിരേ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍