UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണുവിന്റെ മരണം; സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങി

കോളേജിലെ മുറികളില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി

പാമ്പാടി നെഹ്രു കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ചതുമായി ബന്ധപ്പെട്ട് കോളേജ് മുറികളിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചു. ഇതിനായി ഫോറന്‍സിക് ലാബിനെ സമീപിച്ചിരിക്കുകയാണ് പോലീസ്. കോളേജിലെ മുറികളില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ജിഷ്ണു പ്രണോയിയെ ഇവിടെ വച്ച് മര്‍ദ്ദിച്ചെന്നാണ് പോലീസ് നിഗമനം. മുമ്പ് ദൃശ്യങ്ങള്‍ക്കായി ശ്രമം നടത്തിയിരുന്നെങ്കിലും ഇത് നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു. ഇടിമുറി എന്നറിയപ്പെട്ടിരുന്ന കോളേജ് പിആര്‍ഒ സഞ്ജിത്തിന്റെ മുറി, ജിഷ്ണു മരിച്ചനിലയില്‍ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രക്തസാമ്പിളുകള്‍ കണ്ടെത്തിയത്. ഇത് മനുഷ്യരക്തമാണോയെന്നും ജിഷ്ണുവിന്റേത് തന്നെയാണോയെന്നും പരിശോധിച്ചു വരികയാണ്.

ഇതിനിടെ രക്തക്കറ കണ്ടെത്തിയതോടെ ജിഷ്ണുവിന്റേത് കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് കുടുംബം രംഗത്തെത്തി. കേസ് തെളിയും വരെ നെഹ്രു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് കോളേജില്‍ കയറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അമ്മ പരാതി നല്‍കിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍