UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപ്രിംകോടതിയില്‍

കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്

നെഹ്രു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സുപ്രിംകോടതിയെ സമീപിച്ചു. സ്വാശ്രയ കോളേജിലെ ഇടിമുറികള്‍ നിരോധിക്കണമെന്നും ഇനിയൊരു ജിഷ്ണു ഉണ്ടാകാനുള്ള സാഹചര്യമുണ്ടാകരുതെന്നുമാണ് മഹിജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

ഹര്‍ജി തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. കേരളത്തിലെ സ്വാശ്രയ കോളേജുകള്‍ പീഡന ക്യാമ്പുകളായി മാറിയെന്നും മഹിജ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംവിധാനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കോടതി ഇടപെടണം. സ്വാശ്രയ കോളേജുകളിലെ ഇടിമുറികളെക്കുറിച്ച് അന്വേഷിക്കണം. കൃഷ്ണദാസിനെ ശാസ്ത്രീയ തെളിവെടുപ്പിന് വിധേയമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലാണ് കൃഷ്ണദാസിനെയും മറ്റ് നാല് പേരെയും ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. അന്ന് രാത്രി തന്നെ അഞ്ച് പേരെയും വടക്കാഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു. മൂന്നാം പ്രതി സുചിത്രയ്ക്ക്(42) ചൊവ്വാഴ്ചയും ആറാം പ്രതി സുകുമാരന്(78) ബുധനാഴ്ചയും വടക്കാഞ്ചേരി കോടതി ജാമ്യം അനുവദിച്ചു. റിമാന്‍ഡില്‍ തുടരുന്ന മൂന്ന് പ്രതികളിലൊരാളായ കൃഷ്ണദാസിന് ഇന്നലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പോലീസിന്‍രെ നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍