UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണുവിന്റെ അമ്മ ആരോഗ്യമന്ത്രിക്ക് കത്ത് അയച്ചു; കുറ്റക്കാര്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്ന് കോടിയേരി

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ അപാകതകളാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

പാമ്പാടി നെഹ്രു കോളേജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് കത്തയച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ അപാകതകളാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചു. ജിഷ്ണുവിന്റെ മരണത്തന് ഉത്തരവാദികളായവരെ കണ്ടെത്തി കഠിന ശിക്ഷ തന്നെ നല്‍കണമെന്ന് കോടിയേരിയും ആവശ്യപ്പെട്ടു.

സ്വാശ്രയ മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജനാധിപത്യപരമായ സംഘടനാ സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ലെന്നും അത്തരം സ്വാതന്ത്രം അനുവദിച്ചിരുന്നെങ്കില്‍ മമാനേജ്‌മെന്റിന്റെ പീഡനങ്ങള്‍ക്ക് അവസരമുണ്ടാകില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍