UPDATES

ബിഹാര്‍ നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു

അഴിമുഖം പ്രതിനിധി

ബിഹാര്‍ നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചി ഗവര്‍ണറോട് ശുപാര്‍ശശ ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാഞ്ചിയെ മാറി പകരം നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനാത്തേക്ക് തിരിച്ചു വരാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് മാഞ്ചിയുടെ പുതിയ നീക്കം. ജനതാദള്‍(യു) പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിതീഷിനെ മുഖ്യമന്ത്രിയാക്കാനുള്ള ധാരണയായതായിരുന്നു. ജെഡിയുവിന്റെ സഖ്യകക്ഷിയായ ആര്‍ജെഡിയും ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. നിതീഷിന്റെ ഭരണവുമായി തെരഞ്ഞെടുപ്പിനെ നേരിടുക എന്നതായിരുന്നു ജെഡിയുവിന്റെയും ആര്‍ജെഡിയുവിന്‍രെയും ലക്ഷ്യം. എന്നാല്‍ നിതീഷ് കുമാറിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞുകൊണ്ടാണ് മാഞ്ചി ഇപ്പോള്‍ പുതിയ രാഷ്ട്രീയ നീക്കം നടത്തിയിരിക്കുന്നത്.

അടിയന്തരമായി വിളിച്ചു ചേര്‍ത്ത മന്ത്രിസഭായോഗത്തിലാണ് സര്‍ക്കാര്‍ പിരിച്ചുവിടുന്ന തീരുമാനം മാഞ്ചി കൊക്കൊണ്ടത്. എന്നാല്‍ ഈ തീരുമാനത്തെ നിതീഷ് കുമാര്‍ അനുയായികള്‍ എതിര്‍ത്തു.28 അംഗ മന്ത്രിസഭയിലെ 21 പേരും മാഞ്ചിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയപ്പോള്‍ ഏഴുപേര്‍ മാത്രമാണ് മുഖ്യമന്ത്രിക്കൊപ്പം നിലകൊണ്ടത്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നാണ് നിതീഷ് അനുകൂലികള്‍ പിന്നീട് അറിയച്ചു. ഇവരുടെ യോഗം ഇന്നുവൈകുന്നേരം ചേരുന്നുണ്ട്. മുഖ്യമന്ത്രി സര്‍ക്കാര്‍ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും തീരുമാനം എടുക്കേണ്ടത് ഗവര്‍ണറാണ്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞതും പകരം തന്റെ വിസ്വസ്ഥനായ ജിതന്‍ റാം മാഞ്ചിയെ പിന്‍ഗാമിയാക്കിയതും. എന്നാല്‍ ഭരണത്തില്‍ മാഞ്ചി പിടിമുറുക്കിയതോടെ നീതീഷുമായി അകന്നു.

ജിതന്‍ റാം മാഞ്ചിയെ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റാന്‍ ജനതാദള്‍ (യു), രാഷ്ട്രീയ ജനതാദള്‍ കക്ഷികള്‍ ആലോചിക്കുന്നതായി കഴിഞ്ഞ ഒരു മാസമായി മാധ്യമ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ആ വാര്‍ത്തകളെ നിഷേധിച്ചുകൊണ്ട് 2015 അവസാനത്തോടെ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ മാഞ്ചിയായിരിക്കും തങ്ങളുടെ പ്രചാരണമുഖമെന്നു പറഞ്ഞു രംഗത്തുവന്ന പാര്‍ട്ടി നേതൃത്വം ഇത്തരം വാര്‍ത്തകളെ തള്ളിക്കളയുകയായിരുന്നു.

ബിഹാറില്‍ ഭരണം പിടിക്കാന്‍ വെമ്പുന്ന ബി ജെ പിക്ക് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. നിതീഷ് കുമാറുമായുള്ള സഖ്യം വിട്ടു ജെ ഡി(യു)വിന് പുറത്തുവന്നാല്‍ മാഞ്ചിക്ക് എല്ലാ പിന്തുണയും നല്‍കാമെന്ന് ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോഡി മുമ്പേ വാഗ്ദാനം നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍