UPDATES

ജിതന്‍ റാം മാഞ്ചി ബിജെപിയിലേക്ക്?

അഴിമുഖം പ്രതിനിധി

ബിഹാറിലെ രാഷ്ട്രീയ നാടകത്തില്‍ പുതിയ രംഗങ്ങള്‍ എഴുതിച്ചേര്‍ത്തുകൊണ്ട് മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ബിജെപിയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍. ജെഡിയുവില്‍ നിന്ന് പുറത്തായ മാഞ്ചി ബിജെപി ക്യാമ്പില്‍ ചേക്കേറാന്‍ തന്നെയാണ് സാധ്യതകള്‍ എല്ലാം നിലനില്‍ക്കുന്നത്.ഈ സാധ്യതകളെ ബലപ്പെടുത്തി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നു വൈകുന്നേരം മാഞ്ചി ഇന്നു കൂടിക്കാഴ്ച്ച നടത്തും.ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും കാണുന്നുണ്ട്.

മാഞ്ചിയെ റാഞ്ചാന്‍ ബിജെപി മുന്‍പേര്‍ തന്നെ കരുക്കള്‍ നീക്കി തുടങ്ങിയതായിരുന്നു. നിതീഷ് കുമാറുമായുള്ള സഖ്യം വിട്ടു ജെ ഡി(യു)വിന് പുറത്തുവന്നാല്‍ മാഞ്ചിക്ക് എല്ലാ പിന്തുണയും നല്‍കാമെന്നു ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോഡി വാഗ്ദാനം നാളുകള്‍ക്കു മുമ്പേ പുറത്തുവന്നിരുന്നു. മഹാദളിത് വിഭാഗത്തിലെ മുഷാഹാര്‍ ജാതിക്കാരനായ മാഞ്ചിയുടെ സാന്നിധ്യം ബിജെപിക്ക് ബിഹാറിലെ ഭരണം പിടിക്കാന്‍ വലിയ തോതില്‍ സഹായമൊരുക്കും. ജനസംഖ്യയുടെ 16 ശതമാനവും ദളിത് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ബിഹാറില്‍ നിലവിലെ കൂട്ടുകാരനായ റാം വിലാസ് പസ്വാനൊപ്പം മാഞ്ചിയും കൂടിവരുമ്പോള്‍ ബിജെപിക്ക് തങ്ങളുടെ സ്വപ്‌നം കുറച്ചുകൂടി വലുപ്പത്തില്‍ കാണാം.

ഈയൊരു സാഹചര്യം മുന്നില്‍ കണ്ടതുകൊണ്ടു മാത്രമായിരുന്നു ഒറ്റയാനായി മേയാന്‍ തുടങ്ങിയിട്ടും മാഞ്ചിയെ സഹിക്കാന്‍ നിതീഷ് കുമാറും സംഘവും തയ്യാറായത്. എന്നാല്‍ ഇന്നലത്തെ പ്രകടനത്തോടെ മാഞ്ചിയെ തള്ളാതെ നിവര്‍ത്തിയില്ലെന്നായി ജെഡിയുവിന്. ഒരിക്കല്‍ തന്റെ ഏറ്റവും വിശ്വസ്തനായിരുന്നയാള്‍ തന്നെ തന്റെ സ്വപ്‌നങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഞെട്ടുക്കുന്ന കാഴ്ച്ചകളാണ് നിതീഷ് കുമാറിന് കാണേണ്ടിവരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍