UPDATES

ഭൂരിപക്ഷം തെളിയിക്കാമെന്ന് ജിതന്‍ റാം മാഞ്ചി

അഴിമുഖം പ്രതിനിധി

ബീഹാറിലെ രാഷ്ട്രീയ താപനില അതിന്‍റെ ഉച്ഛസ്ഥായിയിലെത്തിച്ച് മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഇന്ന് ഗവര്‍ണറെ കണ്ടു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്ന് മാഞ്ചി ഗവര്‍ണര്‍ കെ.എന്‍ തൃപാദിയോട് ആവശ്യപ്പെട്ടു. നിതീഷ് കുമാറിനെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തത് നിയമവിരുദ്ധമാണെന്ന്‍ മാഞ്ചി ഗവര്‍ണറെ അറിയിച്ചു. നിതീഷ് കുമാറും സംഘവും ഗവര്‍ണറെ കണ്ടതിന് തൊട്ടുപിന്നാലെയാണ് മാഞ്ചിയും ഗവര്‍ണറും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

നേരത്തെ ലാലു പ്രസാദ് യാദവും,ശരത് യാദവും നീതീഷിന്‍റെ കൂടെ ഗവര്‍ണറെ കണ്ട സംഘത്തില്‍ ഉണ്ടായിരുന്നു.  കൂടാതെ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 130 എം‌എല്‍‌എമാരും  നിതീഷിനൊപ്പം ഉണ്ടായിരുന്നു. നേരത്തെ നീതീഷിനെ നിയമസഭാ കക്ഷി നേതാവാക്കിയതില്‍ പ്രതിഷേധിച്ച് മാഞ്ചി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ബിഹാറിന്‍റെ രാഷ്ട്രീയ ഭാവി തന്നെ മാറ്റിമറിക്കാന്‍ സാധ്യതയുള്ള ഗവര്‍ണര്‍ കെ.എന്‍.തൃപാദിയുടെ നിര്‍ണ്ണായക തീരുമാനത്തെ ഉറ്റുനോക്കുകയാണ് ഇപ്പോള്‍ ദേശീയ രാഷ്ട്രീയം.   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍