UPDATES

വൈറല്‍

ഗാന്ധി ചരിത്രത്തിലെ കെട്ടുകഥ പൊളിച്ച് സിഖ് വിദ്യാര്‍ത്ഥി/വീഡിയോ

യു എസ് ഒറിജിനല്‍ ഒറേറ്ററി ചാമ്പ്യന്‍ പുരസ്‌കാരം നേടിയാണ് ജെ ജെ കപൂര്‍ എന്ന വിദ്യാര്‍ത്ഥി ഗാന്ധി ചരിത്രത്തിലെ കെട്ടുകഥകള്‍ തകര്‍ത്തത്

ഗാന്ധി ചരിത്രത്തിലെ കെട്ടുകഥ പൊളിച്ച ജെജെ കപൂര്‍ എന്ന വാലി ഹൈസ്‌കൂള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥി ഇപ്പോള്‍ യുഎസിലെ താരമാണ്. യുഎസില്‍ ഹൈസ്‌കൂള്‍ തലത്തില്‍ നടക്കുന്ന ഏറ്റവും വലിയ പ്രസംഗ, ഡിബേറ്റ് മത്സരത്തിലാണ് ഗാന്ധിയുടെ ചരിത്രത്തിലെ കെട്ടുകഥകള്‍ പൊളിച്ചുകൊണ്ട് കപൂര്‍ 2017ലെ ഒറിജിനല്‍ ഒറേറ്ററി ചാമ്പ്യന്‍ എന്ന പുരസ്‌കാരം നേടിയിരിക്കുന്നത്. നേരത്തെ ഇതേ പ്രകടനത്തിലൂടെ എമ്മോറി സര്‍വകലാശാല, മിന്നെആപ്പിള്‍, ഹാര്‍വാര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നടന്ന മത്സരങ്ങളിലും കപൂര്‍ വിജയം നേടിയിരുന്നു. മത്സരത്തിനിടയില്‍ ഒരു സിഖ്-അമേരിക്കന്‍ വിദ്യാര്‍ത്ഥി എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും കപൂര്‍ വിവരിച്ചു.

‘ബോളിവുഡ് പറഞ്ഞത് ഒരു കഥ മാത്രമാണെന്ന് ഞാന്‍ കണ്ടെത്തി. അതെ ഒരു കഥമാത്രം….കഥയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഈ ബന്ധമില്ലായ്മ ഇന്ത്യന്‍ അതിര്‍ത്തികളെ കടന്നുപോകുന്നു. നമ്മള്‍ ഒരു കഥപറയുന്ന സമൂഹമാണ്. ,’ എന്ന് കപൂര്‍ പറയുന്നു. എന്നാല്‍ നമ്മുടെ സങ്കീര്‍ണ യാഥാര്‍ത്ഥ്യങ്ങളും ആഖ്യാനങ്ങളും നമ്മില്‍ യോജിക്കാതെ വരുമ്പോഴാണ് നമുക്ക് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇതിന് ഉദാഹരണമായാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുമായി ബന്ധപ്പെട്ട ആഖ്യാനം കപൂര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗാന്ധിജിയെ ചുറ്റിപ്പറ്റിയുള്ള ‘വിശുദ്ധ’ ആഖ്യാനങ്ങളില്‍ കപൂര്‍ വിള്ളല്‍ വീഴ്ത്തുന്നു.

ഗാന്ധി സ്ത്രീകളെ ലൈംഗീകമായി അക്രമിക്കുകയും കറുത്തവരോട് വിവേചനം വച്ചു പുലര്‍ത്തുകയും ഇന്ത്യയിലെ തൊട്ടുകൂടാത്തെ ജാതി വിഭാഗങ്ങളെ അവഗണിക്കുകയും ചെയ്തിരുന്നു എന്ന അപ്രിയ സത്യങ്ങളെ ഗാന്ധി ആഖ്യാനം ഒഴിവാക്കുന്നുവെന്ന് കപൂര്‍ ചൂണ്ടിക്കാണിക്കുന്നു. ഗാന്ധിയെ കുറിച്ചുള്ള ആഖ്യാനം അത്ര മേല്‍ ശക്തമായതിനാല്‍ കപൂര്‍ന്റെ ഇ്ത്തരം വാദഗതികളെ സ്വന്തം കുടുംബം പോലും തള്ളിക്കളഞ്ഞതായി അദ്ദേഹം കാണികളോട് പറഞ്ഞു. ഗാന്ധി പ്രാധാന്യവും സ്വാധീനശക്തിയുമുള്ള വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റെ കഥ സങ്കീര്‍ണമാണെന്ന് കപൂര്‍ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തെ കുറിച്ചുള്ള ആഖ്യാനത്തിലെ ലളിതവല്‍ക്കരണം അദ്ദേഹത്തിന്റെ ചരിത്രത്തെ ഒരു നുണയാക്കി മാറ്റുന്നുവെന്നും കപൂര്‍ പറയുന്നു.

‘കഥ പറയുന്ന സമൂഹത്തെ’ കുറിച്ചുള്ള കപൂറിന്റെ വ്യഖ്യാനം കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍