UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച: 10 സൈനികര്‍ മരിച്ചു, നാല് പേരെ കാണാനില്ല

കാശ്മീരിലെ ഗുരസ് സെക്ടറില്‍ രണ്ടിടത്താണ് ഹിമപാതമുണ്ടായത്. നാല് സൈനികരെ കാണാതായിട്ടുണ്ട്.

ജമ്മു കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ 10 സൈനികര്‍ മരിച്ചു. കാശ്മീരിലെ ഗുരസ് സെക്ടറില്‍ രണ്ടിടത്താണ് ഹിമപാതമുണ്ടായത്. നാല് സൈനികരെ കാണാതായിട്ടുണ്ട്. ഏഴ് സൈനികരെ രക്ഷപ്പെടുത്തി. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം ഗന്ദര്‍ബാല്‍ ജില്ലയിലെ സോന്‍മാര്‍ഗില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ബന്ദിപ്പോര ജില്ലയില്‍ മഞ്ഞ് വീഴ്ചയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിമപാതമുണ്ടാകുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍