UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യാസിന്‍ മാലിക് അറസ്റ്റില്‍

സബ്‌സര്‍ഭട്ടിന്റെ വധത്തിനു പിന്നാലെ കശ്മീരില്‍ സംഘര്‍ഷം രൂക്ഷം

ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രന്റ് അധ്യക്ഷന്‍ യാസിന്‍ മാലിക്കിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. ശ്രീനഗറിലെ വീട്ടില്‍ നിന്നായിരുന്നു മാലിക്കിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ സുരക്ഷസേന വധിച്ച ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ഭട്ടിന്റെയും ഫൈസന്‍ മുസാഫറിന്റെയും വീടുകളിലെത്തി യാസിന്‍ മാലിക്ക് അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ത്രാളില്‍ നടന്ന ഏറ്റുമുട്ടലിലാണു സബ്‌സര്‍ഭട്ടം മുസാഫിറും കൊല്ലപ്പെട്ടത്. ഇവരുടെ വധത്തില്‍ പ്രതിഷേധിച്ച് മാലിക്കും ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയീദ് അലി ഷാ ഗിലാനി, മിര്‍വൈസ് ഉമര്‍ ഫറൂഖ് എന്നിവര്‍ സംയുക്തമായി താഴ് വരയില്‍ രണ്ടുദിവസത്തെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു. പ്രതിരോധസമരക്കാരെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണു സൈന്യത്തെ ഇവര്‍ വിമര്‍ശിച്ചത്. ചൊവ്വാഴ്ച ത്രാളില്‍ കൊല്ലപ്പെട്ട ഭീകരര്‍ക്കുള്ള അന്തിമോപചാരമായി ഒരു മാര്‍ച്ചും ഇവര്‍ സംഘടിപ്പിച്ചിരുന്നു. ഇതിനു മുന്നോടിയായാണു യാസിന്‍ മാലിക്കിനെ അറസ്റ്റ് ചെയ്തത്.

അതേസമയം സബ്‌സര്‍ഭട്ടിന്റെ വധത്തെ തുടര്‍ന്നു കശ്മീരില്‍ സൈന്യത്തിനെതിരേ കല്ലെറിയല്‍ തുടങ്ങിയിരുന്നു. സുരക്ഷസേനയുമായുള്ള ഏറ്റമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും 12 സൈനികര്‍ക്കും 28 സമരക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍