UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യുവിലെ പോലീസ് കടന്നു കയറ്റം അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നു; സിപിഐഎം

അഴിമുഖം പ്രതിനിധി

ജെഎന്‍യു കാമ്പസില്‍ കടന്ന് ഇടത്-പുരോഗമന വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ വിവേചനരഹിതമായ നടപടിയെ സിപി ഐ എം പോളിറ്റ് ബ്യൂറോ അതിശക്തമായി അപലപിക്കുന്നു. ഇപ്പോഴും സര്‍വകലാശാല കാമ്പസിലും ഹോസ്റ്റലുകളിലും പൊലീസ് തെരച്ചില്‍ തുടരുകയാണെന്നാണ് അറിയുന്നത്.

അറസ്റ്റ് വാറണ്ട് ഇല്ലാതെയാണ് ഹോസ്റ്റലുകളില്‍ കയറി പൊലീസ് വിദ്യാര്‍ത്ഥി നേതാക്കളെ തിരയുന്നത്. കാമ്പസിലും ഹോസ്റ്റലിലും കയറി വിവേചനരഹിതമായി നടത്തുന്ന പരിശോധന അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണ്.

അരനൂറ്റാണ്ടിനടുത്തായി രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും നിലനിര്‍ത്തുന്നതിനുവേണ്ടി നടത്തിയ കുറ്റമറ്റ പ്രവര്‍ത്തനങ്ങളുടെയും അതോടൊപ്പം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയതിന്റെയും ചരിത്രം അവകാശപ്പെടാവുന്നതാണ് ജെ എന്‍ യു വിന്.

ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടെ അഭിപ്രായം അല്ലാതിരുന്നിട്ടുകൂടി ഒറ്റപ്പെട്ടൊരു സംഭവത്തിന്റെ പേരില്‍ ഇപ്പോള്‍ നടത്തുന്ന നിര്‍ലജ്ജമായ പ്രകടനങ്ങളുടെ പിന്നിലെ ഉദ്ദേശം പുരോഗനമ ജനാധിപത്യ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുക എന്നതാണ്. ആര്‍ എസ് എസ്സിന്റെയും അതിന്റെ പിന്തുണയ്ക്കാരുടെയും ദീര്‍ഘനാളായിട്ടുള്ള പദ്ധതിയുടെ ആവിഷ്‌കരണമായിട്ടാണിതിനെ കാണേണ്ടത്. ജനാധിപത്യവിരുദ്ധമായ രീതിയില്‍ രാജ്യത്തെ പ്രധാനപ്പെട്ടൊരു സര്‍വകലാശലയില്‍ നടപ്പിലാക്കിയ ഈ ആക്രമണത്തില്‍ നടത്തുന്ന മൗനം ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനും ഇതില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ്.

തടവിലാക്കിയ വിദ്യാര്‍ത്ഥികളെ എത്രയും വേഗം വിടുതല്‍ ചെയ്യാനും ഒരു സ്വതന്ത്രാന്വേഷണം ഇക്കാര്യത്തില്‍ പ്രഖ്യാപിക്കാനും സിപിഐ എം പോളിറ്റ് ബ്യൂറോ ഈയവസരത്തില്‍ ആവശ്യപ്പെടുകയാണ്. ഡല്‍ഹി പൊലീസ് നടത്തുന്ന നിയമവിരുദ്ധവും ധിക്കാരപൂര്‍വവുമായ നടപടികളെ തടയാന്‍ ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറാകാണമെന്നും ഇതോടൊപ്പം ആവശ്യപ്പെടുന്നു.

ജെഎന്‍യുവില്‍ നടന്ന അറസ്റ്റിനെ സി പി ഐ കേന്ദ്ര സെക്രട്ടേറിയേറ്റും അപലപിച്ചു. ജെ എന്‍ യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യയേയും മറ്റു വിദ്യാര്‍ത്ഥി നേതാക്കളെയും ഉടന്‍ മോചിപ്പിക്കണമെന്നും പൊലീസ് എത്രയും വേഗം കാമ്പസ് വിട്ടുപോകണമെന്നും സി പി ഐ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തില്‍ മഹത്വരമായൊരു ചരിത്രം അവകാശപ്പെടാവുന്ന വിദ്യാര്‍ത്ഥി സംഘടനയാണ് എ ഐ എസ് എഫ്. ഡല്‍ഹി പൊലീസ് പറയുന്നത് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിന് അവരുടെ പക്കല്‍ തെളിവുകളുണ്ടെന്ന്. അവര്‍ വസ്തുതകള്‍ ആദ്യം പഠിക്കട്ടെ. എങ്കില്‍ തീര്‍ച്ചയായിട്ടും അവര്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളെ ലക്ഷ്യം വയ്ക്കുകയില്ല; പുറത്തിറക്കിയ പ്രസ്താവനയില്‍ പാര്‍ട്ടി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍