UPDATES

യോഗയും സംസ്‌കാരവും പഠിപ്പിക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശം ജെഎന്‍യു തള്ളി

അഴിമുഖം പ്രതിനിധി

യോഗയും സംസ്‌കാരവും പഠിപ്പിക്കുന്ന ഹ്രസ്വകാല കോഴ്‌സുകള്‍ ആരംഭിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് കൗണ്‍സില്‍ തള്ളി. യുജിസിയുടേയും മനുഷ്യ വിഭവ ശേഷി മന്ത്രാലത്തിന്റേയും ആവശ്യപ്രകാരമാണ് ഈ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനെ കുറിച്ച് യൂണിവേഴ്‌സിറ്റി ചര്‍ച്ച ചെയ്തത്. നിര്‍ദ്ദേശം തള്ളിയത് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി. ഇന്ത്യയുടെ പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്‌കാരിക വ്യക്തിത്വം സ്ഥാപിക്കുന്നതിനും വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസും മറ്റു വലതുപക്ഷ സംഘടനകളും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് ഹ്രസ്വകാല കോഴ്‌സുകള്‍ ആരംഭിക്കുന്നതിനെ കുറിച്ച് യൂണിവേഴ്‌സിറ്റിയിലെ വിവിധ വകുപ്പുകളുടെ അഭിപ്രായം യൂണിവേഴ്‌സിറ്റി അധികൃതര്‍ തേടിയിരുന്നു. ഈ അഭിപ്രായങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശവും അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വച്ചത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തള്ളാന്‍ കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനിച്ചത്. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാന്‍ സര്‍ക്കാരും മനുഷ്യ വിഭവ ശേഷി മന്ത്രാലയും ശ്രമങ്ങള്‍ നടത്തുന്നുവെന്ന ആരോപണം ശക്തമാകുമ്പോഴാണ് ജെഎന്‍യു ഈ തീരുമാനം എടുത്തത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍