UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യു വ്യാജ വീഡിയോ: സ്മൃതിയുടെ സഹായിക്ക് എതിരെ സംശയ മുന

അഴിമുഖം പ്രതിനിധി

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് എതിരെ തെളിവായി സമര്‍പ്പിച്ച ഏഴ് വീഡിയോകളില്‍ രണ്ടെണ്ണം വ്യാജമായി ചമച്ചതിന് പിന്നില്‍ മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയുടെ സഹായിക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേത്തി മണ്ഡലത്തില്‍ മത്സരിച്ച സ്മൃതിയുടെ പ്രചാരണ മാനേജര്‍ ആയിരുന്ന ശില്‍പി തിവാരിയിലേക്കാണ് സംശയത്തിന്റെ മുന ചെല്ലുന്നത്.

ശില്‍പി തിവാരിയെന്ന യുആര്‍എല്‍ അഡ്രസ്സിന്റെ നിന്നാണ് വ്യാജ വീഡിയോകള്‍ ലഭിച്ചിരുന്നത്. ട്വിറ്ററില്‍ സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരില്‍ പ്രമുഖയാണ്  ശില്‍പി. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നവരെ ട്രോള്‍ ചെയ്യുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുമുണ്ട്.

മാസം 35,000 രൂപ ശമ്പളത്തോടു കൂടി സ്മൃതി ശില്‍പിയെ ഉപദേശക പദവിയില്‍ നിയമിച്ചിട്ടുണ്ടെന്ന് ജനതാ കാ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നതില്‍ ശില്‍പി സജീവമായിരുന്നു. കനയ്യ ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നില്ലെന്നും അവ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ജെഎന്‍യു രാജ്യദ്രോഹ വിഷയം ആരംഭിച്ചപ്പോഴെ വാദം ഉയര്‍ന്നിരുന്നതാണ്. ഇതിനെ ശരിവയ്ക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഫെബ്രുവരി 27-ന് ശേഷം ട്വീറ്റുകള്‍ ഒന്നും ചെയ്തിട്ടില്ലാത്ത ശില്‍പി കഴിഞ്ഞ ദിവസം അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തുവെങ്കിലും പിന്നീട് പുനസ്ഥാപിച്ചു.

ട്വിറ്ററില്‍ ശില്‍പിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. 2016-ലെ പദ്മ ഭൂഷനും മികച്ച ഡോക്യുമെന്ററി എഡിറ്റംഗിനുള്ള അവാര്‍ഡും ശില്‍പിക്ക് ലഭിക്കുമെന്ന് സോഷ്യല്‍ മീഡിയ കളിയാക്കുന്നു.

കനയ്യക്ക് എതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയതിന് ശില്‍പി തിവാരിക്കും സ്മൃതി ഇറാനിക്കും എതിരെ ഡല്‍ഹി പൊലീസ് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍