UPDATES

ജെഎന്‍യു ദേശവിരുദ്ധ ശക്തികളുടെ ഭവനമെന്ന് പാഞ്ചജന്യം

അഴിമുഖം പ്രതിനിധി

ഇന്ത്യയെ ശിഥിലമാക്കാന്‍ ലക്ഷ്യമിടുന്ന വന്‍ ദേശ വിരുദ്ധ ശക്തികളുടെ ഇടമാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയെന്ന് ആര്‍എസ്എസ് മാസികയായ പാഞ്ചജന്യം. സര്‍വകലാശാലയിലെ നക്‌സല്‍ അനുകൂല വിദ്യാര്‍ത്ഥി യൂണിയനുകള്‍ 2010-ല്‍ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ 75 ജവാന്‍മാരെ കൊലപ്പെടുത്തിയത് ആഘോഷിച്ചുവെന്ന് ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസിന്റെ മാസിക ആരോപിക്കുന്നു. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജെഎന്‍യു പതിവായി വേദിയാകുകയാണ്. ദേശീയതയെ ഒരു തെറ്റായി കണക്കാക്കുന്ന സ്ഥാപനമാണെന്ന ആരോപണവും മാസിക ഉയര്‍ത്തുന്നുണ്ട്. കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിന് സര്‍വകലാശാലയില്‍ പിന്തുണയുണ്ട്. അവര്‍ അനവധി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 1969-ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലൂടെയാണ് ജെഎന്‍യു സ്ഥാപിതമാകുന്നത്. ഇത് ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്ക് നിയമസാധുത നല്‍കിയെന്നും മാസിക ആരോപിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍