UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യ കുമാര്‍ നിരാഹാരം അവസാനിപ്പിച്ചു

അഴിമുഖം പ്രതിനിധി

ആരോഗ്യപരമായ കാരണങ്ങളാല്‍ ജെഎന്‍യു എസ് യു പ്രസിഡന്‌റ് കനയ്യ കുമാര്‍ ഏപ്രില്‍ 28 മുതല്‍ നടത്തി വരികയായിരുന്ന നിരാഹാരം പിന്‍വലിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച കനയ്യയെ സര്‍വകലാശാലയിലെ മെഡിക്കല്‍ സെന്ററിലും പിന്നീട് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും പ്രവേശിപ്പിച്ചിരുന്നു.

ഫെബ്രുവരിയില്‍ ജെഎന്‍യുവില്‍ നടന്ന സംഭവത്തെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ശുപാര്‍ശകള്‍ക്ക് എതിരെയാണ് കനയ്യയും സഹപാഠികളും നിരാഹാരം നടത്തുന്നത്. ആറ് വിദ്യാര്‍ത്ഥികള്‍ നിരാഹാരം അവസാനിപ്പിച്ചു. മറ്റു 14 പേര്‍ സമരം തുടരുന്നുണ്ട്. ഇന്നലെ എയിംസില്‍ നിന്നും കനയ്യയെ ഡിസ് ചാര്‍ജ് ചെയ്തിരുന്നു. നിരാഹാരം അവസാനിപ്പിച്ച് ആരോഗ്യ പരിശോധനകള്‍ നടത്താന്‍ എയിംസിലെ ഡോക്ടര്‍മാര്‍ കനയ്യയെ ഉപദേശിച്ചിരുന്നുവെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസ്താവനയില്‍ അറിയിച്ചു. നിരാഹാരം പിന്‍വലിച്ചുവെങ്കിലും സമരം തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഡോക്ടര്‍മാരുടെ ഉപദേശം നിരസിച്ച് നിരാഹാരം തുടരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍