UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യു നിരാഹാരം വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സമിതി

അഴിമുഖം പ്രതിനിധി

ജെഎന്‍യുവിലെ വിവാദ സംഭവങ്ങള്‍ അന്വേഷിച്ച കമ്മിറ്റിയുടെ നടപടികള്‍ക്ക് എതിരെ നിരാഹാരമനുഷ്ഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍വകലാശാല നാലംഗ സമിതിയെ നിയോഗിച്ചു.

തങ്ങളെ പുറത്താക്കാനുള്ള കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് എതിരെ വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദും അനിര്‍ബെന്‍ ഭട്ടാചാര്യയും ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ജെഎന്‍യുവിലെ ഉന്നത തല അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വാഭാവിക നീതിയുടെ ലംഘനമാണ് കമ്മിറ്റി നടത്തിയതെന്ന് ഇരുവരും ഹര്‍ജിയില്‍ ആരോപിച്ചു. 20-ന് സത്യവാങ് മൂലം നല്‍കാന്‍ ജെഎന്‍യുവിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് ഫെബ്രുവരി ഒമ്പതിന് നടത്തിയ വിവാദ പരിപാടിയെ കുറിച്ച് അന്വേഷിച്ച കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നു. ഏപ്രില്‍ 27 മുതല്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍