UPDATES

ജെഎന്‍യുവിലെ ഇടതു പക്ഷ അധ്യാപകര്‍ പൊലീസിന്റെ നിരീക്ഷണത്തില്‍

Avatar

അഴിമുഖം പ്രതിനിധി

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ അധ്യാപകരും ഡല്‍ഹി പൊലീസിന്റെ നിരീക്ഷണ പട്ടികയില്‍. ഇടതുപക്ഷ കൂറുള്ള 21 അധ്യാപകരുടെ പട്ടിക ജെഎന്‍യു അധികൃതര്‍ക്ക് കൈമാറിയ പൊലീസ് അവരുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍ ഒരു കണ്ണ് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് ഈ അധ്യാപകരുടെ പട്ടിക ലഭിച്ചുവെന്ന് ജെഎന്‍യു അധികൃതര്‍ സ്ഥിരീകരിക്കുമ്പോള്‍ അങ്ങനെയൊരു പട്ടികയില്ലെന്ന നിലപാടിലാണ് ഡല്‍ഹി പൊലീസ്.

പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയില്‍ നടത്തിയ പരിപാടി വിവാദമായതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസും സുരക്ഷാ ഏജന്‍സികളും ജെഎന്‍യുവിലെ കശ്മീരി വിദ്യാര്‍ത്ഥികളുടെ പട്ടിക അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അന്നും പൊലീസ് ഈ വിവരം നിഷേധിക്കുകയായിരുന്നു.

രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന് പിന്തുണ നല്‍കിയ അധ്യാപകരും ഈ പട്ടികയിലുണ്ട്. അവര്‍ ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളാണ്. ദേശീയതയെ കുറിച്ച് കാമ്പസില്‍ നടത്തിയ ക്ലാസുകളിലും ഇവര്‍ പങ്കെടുത്തിരുന്നു.

ആശയസ്വാതന്ത്ര്യത്തിന് എതിരായ നീക്കമാണിതെന്ന് ജെഎന്‍യുടിഎ അംഗങ്ങള്‍ രൂക്ഷമായി പ്രതികരിച്ചു. 21 അധ്യാപകരുടെ വിവരങ്ങളും അവരുടെ രാഷ്ട്രീയവും പൊലീസ് മറ്റു അധ്യാപകരോട് ആരാഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍