UPDATES

ജെഎന്‍യു അനിര്‍ബനിനേയും ഉമറിനേയും പുറത്താക്കിയേക്കും, കനയ്യയ്ക്ക് പിഴയും ജെഎന്‍യു അനിര്‍ബനിനേയും ഉമറിനേയും പുറത്താക്കിയേക്കും, കനയ്യയ്ക്ക് പിഴയും

അഴിമുഖം പ്രതിനിധി

ഫെബ്രുവരിയില്‍ ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ സംഭവത്തില്‍ പങ്കുള്ളതിനാല്‍ വിദ്യാര്‍ത്ഥികളായ അനിര്‍ബന്‍ ഭട്ടാചാര്യയ്ക്ക് എതിരേയും ഉമര്‍ ഖാലിദിന് എതിരേയും കടുത്ത നടപടി സര്‍വകലാശാല അധികൃതര്‍ എടുത്തേക്കും.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് എതിരേയും നടപടി ഉണ്ടാകും. കനയ്യക്ക് 10,000 രൂപയുടെ പിഴയും ഉമറിനിനേയും അനിര്‍ബനിനേയും രണ്ട് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് പുറത്താക്കാനുമാണ് തീരുമാനമെന്ന് സിഎന്‍എന്‍ ഐബിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിപാടിയില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയ അനിര്‍ബനും ഉമറും ഫെബ്രുവരി 23-നാണ് ഡല്‍ഹി പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. അഞ്ചു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍