UPDATES

ജെഎന്‍യുവില്‍ ഇന്ത്യന്‍ സംസ്‌കാരം, യോഗ എന്നിവയെ കുറിച്ചുള്ള കോഴ്‌സുകള്‍ ആരംഭിക്കാന്‍ നീക്കം

അഴിമുഖം പ്രതിനിധി

ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഇന്ത്യന്‍ സംസ്‌കാരത്തേയും യോഗയേയും കുറിച്ചുള്ള മൂന്ന് കോഴ്‌സുകള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി സൂചന. സര്‍വകലാശാലയിലെ എല്ലാ സ്‌കൂളുകളിലും വകുപ്പുകളിലും സര്‍വകലാശാല അധികൃതര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം പരിഗണനയ്ക്കായി നല്‍കി. ഒക്ടോബര്‍ 30ന് നടക്കുന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തിന് മുമ്പായി ഇത് സംബന്ധിച്ച അഭിപ്രായങ്ങള്‍ സ്‌കൂളുകളും വകുപ്പുകളും അറിയിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുന്നതും ഇന്ത്യയുടെ പൗരാണികം, സാംസ്‌കാരികം, സാമൂഹികം, ആത്മീയം തുടങ്ങിവയുടെ സമഗ്രപഠനവും  ആകണം കോഴ്‌സിന്റെ ലക്ഷ്യം. യോഗയെ കുറിച്ചുള്ള കോഴ്‌സും ആരംഭിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍