UPDATES

ജെഎന്‍യു: കാണാതായ വിദ്യാര്‍ഥിയെ മര്‍ദിച്ച എബിവിപി പ്രവര്‍ത്തകന്‍ കുറ്റക്കാരനാണെന്ന് അന്വേഷണസംഘം

അഴിമുഖം പ്രതിനിധി

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ മര്‍ദിച്ച എബിവിപി പ്രവര്‍ത്തകന്‍ കുറ്റക്കാരനാണെന്ന് സര്‍വകലാശാല നിയോഗിച്ച അന്വേഷണസംഘം.സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ടാണ് കോളേജ് അന്വേഷണസംഘം പുറത്തുവിട്ടിരിക്കുന്നത്. എംഎസ്സി വിദ്യാര്‍ഥി മുഹമ്മദ് നജീബ് കാണാതാവുന്നതിന് തൊട്ടുമുമ്പ് ഒക്ടോബര്‍ 14-ന് രാത്രിയില്‍ എബിവിപി പ്രവര്‍ത്തകരുമായി സംഘര്‍ഷം നടന്നിരുന്നു.

എബിവിപി പ്രവര്‍ത്തകന്‍ വിക്രാന്ത് കുമാര്‍ നജീബിനെ അടിക്കുകയും മോശമായ പദപ്രയോഗ നടത്തുകയും ചെയ്തു. ഇത് അച്ചടക്കലംഘനവും ദുര്‍ന്നടത്തവുമാണ്. കോളേജില്‍ നിന്ന് പുറത്താക്കാന്‍ തക്ക കുറ്റമാണ് വിക്രാന്ത് ചെയ്തിരിക്കുന്നതെന്നും അന്വേഷണസംഘം പറഞ്ഞു.

അതേസമയം, എബിവിപി നേതൃത്വം വിക്രാന്തിനെ പിന്തുണച്ച് രംഗത്തേ എത്തിയിട്ടുണ്ട്. മുന്‍വിധിയോടെയുള്ള അന്വേഷണമാണ് സര്‍വകലാശാലാ സംഘത്തിന്റേത്, ഇത് അംഗീകരിക്കില്ലെന്നും എബിവിപി അറിയിച്ചു.

ഉത്തര്‍പ്രദേശിലെ ബദായൂന്‍ സ്വദേശിയാണ് 27-കാരനായ നജീബിനെ കാണാതായിട്ട് ഒരു മാസത്തിലേറെയായിട്ടും വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. നജീബിനെ കണ്ടത്തെണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥിസമരം ഇപ്പോഴും ജെഎന്‍യുവില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍