UPDATES

News

ജെഎന്‍യുവിന് വേണ്ടത് ആന്റി നര്‍ക്കോട്ടിക്‌സ് ബ്യൂറോയും ബിഎസ്എഫ് ക്യാമ്പുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

അഴിമുഖം പ്രതിനിധി

ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പോസ്റ്റിലേക്ക് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ പരന്നതിന് പിന്നാലെ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് അദ്ദേഹത്തെ വിവാദത്തില്‍ ചാടിച്ചു. ദേശ വിരുദ്ധരായ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ അനുവദിക്കാതെ താന്‍ ആ പോസ്റ്റ് സ്വീകരിക്കുകയില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അദ്ദേഹം ദേശ വിരുദ്ധ വിദ്യാര്‍ത്ഥികള്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് നക്‌സലുകളേയും ജിഹാദികളേയും തമിഴ് ഈഴംകാരേയുമാണ്. കൂടാതെ ആന്റി നര്‍ക്കോട്ടിക് ബ്യൂറോയുടെ ബ്രാഞ്ച് സര്‍വകലാശാലയില്‍ വേണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ബിഎസ്എഫിന്റെ ക്യാമ്പും ആവശ്യമുണ്ട്. നക്‌സലുകളേയും ജിഹാദികളേയും പോലുള്ള ദേശ വിരുദ്ധരെ മുളപ്പിച്ചെടുക്കാനുള്ള കേന്ദ്രമാണ് ജെഎന്‍യു എന്നാണ് സ്വാമി എക്കാലവും ഉയര്‍ത്തിയിരുന്ന വിമര്‍ശനം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍