UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യയ്ക്ക് വധഭീഷണി

അഴിമുഖം പ്രതിനിധി

ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് കനയ്യ കുമാറിന് വധഭീഷണി. പൂർവാഞ്ചൽ സേനയുടെ പേരില്‍ ഡൽഹിയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലാണ് ഭീഷണി. കനയ്യയെ വധിക്കുന്നവർക്ക് 11 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുന്നുവെന്നും പോസ്റ്ററില്‍ പറയുന്നു. ഡൽഹി പ്രസ്സ് ക്ലബ് പരിസരത്തെ പോസ്റ്ററുകളിൽ പ്രതിഫലത്തുക കൈപ്പറ്റാനായി പൂർവാഞ്ചൽ സേനയുടെ പ്രസിഡന്‍റ് ആദർശ് ശർമയുടെ മൊബൈൽനമ്പറും നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കനയ്യയുടെ സുരക്ഷ പൊലീസ് ശക്തമാക്കി. കനയ്യയെ സന്ദർശിക്കാനെത്തുന്നവരുടെ വിവരങ്ങള്‍ കൈമാറാന്‍ നൽകാൻ സർവകലാശാല അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍