UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യയ്ക്ക് വധഭീഷണിയുമായി പുതിയ പോസ്റ്റര്‍

അഴിമുഖം പ്രതിനിധി

കനയ്യ കുമാറിനും രാജ്യദ്രോഹ ആരോപണം നേരിടുന്ന മറ്റു ജെഎന്‍യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും വധഭീഷണിയുമായി പുതിയ പോസ്റ്റര്‍. ഇന്നലെയാണ് വാട്സ്ആപ്പിലും മറ്റു സോഷ്യല്‍ മീഡിയ സൈറ്റുകളിലും പോസ്റ്റര്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. ജെഎന്‍യുവിലെ രാജ്യദ്രോഹികളെ വധിക്കുന്നത് രാഷ്ട്രധര്‍മ്മമാണെന്നും കനയ്യയെയും ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും താന്‍ വധിക്കുമെന്നും പോസ്റ്ററില്‍  പറയുന്നു. കോണ്ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്ററില്‍ അഫ്സല്‍ ഗുരുവിന്റെ ചരമവാര്‍ഷികം ആഘോഷിച്ച എല്ലാവരെയും കൊലപ്പെടുത്തും എന്നും സൂചിപ്പിക്കുന്നുണ്ട്. അതേ പോസ്റ്ററിന്റെ ഒരു കോപ്പി ജന്തര്‍ മന്തറിലും പതിച്ചിട്ടുണ്ട് എന്ന് ബല്‍ബീര്‍ സിംഗ് ഭാരതീയ എന്നയാളുടെ പേരില്‍ പുറത്തിറങ്ങിയ പോസ്റ്ററില്‍ പറയുന്നു. എന്നാല്‍ സ്ഥലം പരിശോധിച്ച പോലീസിന് അത്തരത്തില്‍ ഒരു പോസ്റ്റര്‍ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് പോലീസ് പോസ്റ്ററില്‍ നല്‍കിയിരുന്ന നമ്പറില്‍ ബന്ധപ്പെടുകയുണ്ടായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ് എന്നും പോസ്റ്ററില്‍ പേരും നമ്പറും ഉള്ള വ്യക്തിയെ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി    

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍