UPDATES

എഡിറ്റര്‍

ബുര്‍ഹാന്‍ വാനിയെ ചെഗുവേരയോട് ഉപമിച്ച് ഉമര്‍ ഖാലിദ്

ഇന്ത്യന്‍ സൈന്യം വധിച്ച ഹിസ്ബുള്‍ മുജാഹുദിന്‍ യുവ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ ചെഗുവേരയോട് ഉപമിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ്. ചെയുടെ വാചകത്തില്‍ തുടങ്ങുന്ന ട്വീറ്റിലാണ് ബുര്‍ഹാനെ വിപ്ലവകാരിയായ ചെഗുവേരയോട് ഉമര്‍ താരതമ്യപ്പെടുത്തുന്നത്. മരണത്തെ ഭയപ്പെടാതിരുന്ന ബുര്‍ഹാന്‍ കീഴടക്കപ്പെട്ടൊരു നാട്ടില്‍ ജീവിക്കാനായിരുന്നു ഭയപ്പെട്ടിരുന്നതെന്നു ഉമര്‍ കുറിക്കുന്നു. ആ ജീവിതം അയാള്‍ കഠിനമായി വെറുത്തിരുന്നു. സ്വതന്ത്രനായൊരു മനുഷ്യനായാണ് ബുര്‍ഹാന്‍ ജീവിച്ചത്, മരിച്ചതും അങ്ങനെ തന്നെ. കശ്മീരിനെ കുറ്റകരമായ അധിനിവേശത്തിന്റെ നാടായാണ് ഉമര്‍ തന്റെ ട്വീറ്റില്‍ രേഖപ്പെടുത്തുന്നത്. സ്വന്തം ഭയത്തിനാല്‍ എന്നേ പരാജയപ്പെട്ട ഒരു ജനതയെ വീണ്ടുമെങ്ങനെയാണ് നിങ്ങള്‍ക്ക് പരാജയപ്പെടുത്താനാകുമെന്ന രാഷ്ട്രീയചോദ്യവും ഉമര്‍ ഉന്നയിക്കുന്നുണ്ട്. സ്വതന്ത്ര കശ്മീര്‍ എന്ന ഹാഷ്ടാഗിനോടൊപ്പം കശ്മീര്‍ ജനതയോടുള്ള തന്റെ ഐക്യദാര്‍ഢ്യവും ഉമര്‍ വ്യക്തമാക്കുന്നു.

ഉമറിന്റെ ഈ ട്വീറ്റ് വലിയ വിവാദത്തിനു വഴി തെളിച്ചിരിക്കുകയാണ്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ അപലപിച്ച് ഇന്ത്യക്കെതിരെ മുദ്രാവാക്യം മുഴക്കിയെന്ന കുറ്റത്തിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ത്ഥിയാണ് ഉമര്‍ ഖാലിദ്. ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനൊപ്പം ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെയും കോടതി തടവു ശിക്ഷക്ക് വിധിച്ചിരുന്നു. ഇതിനെതിരെ വലിയ വിദ്യാര്‍ത്ഥി പ്രതിഷേധമാണ് രാജ്യത്താകമാനം ഉയര്‍ന്നത്. ഇവര്‍ക്കെതിരെയുള്ള കുറ്റം കെട്ടിചമയ്ക്കപ്പെട്ടതാണെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആരോപണം. അതേസമയം ബിജെപിയടക്കം സംഘപരിവാര്‍ കക്ഷികള്‍ വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹികളാണെന്ന വാദവുമായി രംഗത്തുവന്നതോടെ രാജ്യം കലുഷിതമായിരുന്നു.

പിന്നീട് വ്യവസ്ഥകളോടെ മൂവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ബുര്‍ഹാനെ ന്യായീകരിച്ച് ഉമര്‍ ട്വീറ്റ് ചെയ്തതോടെ ഇയാളുടെ ജാമ്യം റദ്ദാക്കി ജയിലില്‍ അടയ്ക്കണമെന്ന ആവശ്യവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രത്യാക്രമണമാണ് ഉമര്‍ നേരിടുന്നത്. എന്നാല്‍ തന്നെ വിമര്‍ശിക്കുന്നവരെ ട്രാള്‍ ആര്‍മി എന്ന് അഭിസംബോധന ചെയ്തുകൊണ്ട് അവര്‍ക്കുള്ള മറുപടി മറ്റൊരു ട്വീറ്റായി ഉമര്‍ കുറിച്ചിട്ടുണ്ട്.

വിശദമായി വായിക്കാന്‍; http://goo.gl/zKqapY

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍